പ്രതീകാത്മക ചിത്രം (Photo: Sreejith P. Raj)
ഇന്ത്യക്കാര്‍ക്ക് ബിരിയാണിയോടുള്ള പ്രിയം ഒന്നുവേറെ തന്നെയാണ്. കരീന കപൂര്‍ ഉള്‍പ്പടെയുള്ള സിനിമാതാരങ്ങള്‍ ബിരിയാണിയോടുള്ള തങ്ങളുടെ ഇഷ്ടം തുറന്ന് സമ്മതിച്ചിട്ടുണ്ട്. കുക്കറില്‍ ബിരിയാണി തയ്യാറാക്കാമെങ്കിലും ദം ഇട്ട് തയ്യാറാക്കുന്ന ബിരിയാണിക്ക് രുചി കൂടും. എന്നാല്‍, തയ്യാറാക്കാനുള്ള ബുദ്ധിമുട്ടുകളും ചേരുവകളുടെ എണ്ണവും കാരണം പലരും ബിരിയാണിയുണ്ടാക്കാന്‍ മടി കാണിക്കാറുണ്ട്. എന്നാല്‍, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വളരെ എളുപ്പത്തില്‍ ബിരിയാണി തയ്യാറാക്കാമെന്ന് പറയുകയാണ് ഷെഫ് കുനാല്‍ കപൂര്‍. ഇന്‍സ്റ്റഗ്രാമില്‍ കുനാല്സ് ടിപ്സ് ആന്‍ഡ് ട്രിക്സ് എന്ന വീഡിയോയിലൂടെയാണ് ബിരിയാണി ടിപ്സ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
ബിരിയാണിയുണ്ടാക്കുന്നത് പലരും ബുദ്ധിമുട്ടായാണ് കരുതുന്നത്. ഈ ടിപ്സും ട്രിക്കുകളും പിന്തുടര്ന്നാല് ഏതൊരു ബിരിയാണിയും വളരെ എളുപ്പത്തില്‍ തയ്യാറാക്കാനാകുമെന്ന് വീഡിയോയുടെ ക്യാപ്ഷനില്‍ അദ്ദേഹം പറഞ്ഞു.
1. ബിരിയാണി തയ്യാറാക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ തീയില്‍ പാകം ചെയ്യാന്‍ ശ്രദ്ധിക്കണം. ആവശ്യമെങ്കില്‍ ബിരിയാണി പോട്ടിന്റെ അടിയില്‍ ഒരു തവ വെച്ചു കൊടുക്കാം. ഇത് ചോറ് കരിഞ്ഞ് അടിയില്‍ പിടിക്കാതിരിക്കാന്‍ സഹായിക്കും.
2. ദം ബിരിയാണി ആണ് തയ്യാറാക്കുന്നതെങ്കില്‍ അതില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് മുതിരരുത്.
3. ബിരിയാണി തയ്യാറാക്കി കഴിഞ്ഞാല്‍ വേഗം തന്നെ പാത്രത്തിന്റെ അടപ്പ് മാറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം. പത്തു മുതല്‍ 15 മിനിറ്റിനുശേഷം മാത്രമേ പാത്രത്തിന്റെ അടപ്പ് നീക്കം ചെയ്യാവൂ.
4. ഇനി പാത്രത്തിന്റെ അടപ്പ് വേഗം മാറ്റുകയാണെങ്കില്‍ ബിരിയാണി ചോറ് വെള്ളം കുറവായതിനാല്‍ മതിയായി വെന്തിട്ടില്ലെങ്കില്‍ ചെറുചൂടുവെള്ളം മുകളില്‍ ഒഴിച്ചുകൊടുക്കാം. ഇതിനുശേഷം ഒരു ചപ്പാത്തി പാത്രത്തിനു മുകളില്‍വെച്ച് അടപ്പുകൊണ്ട് നന്നായി മൂടി വയ്ക്കാം. അഞ്ചുമുതല്‍ 10 മിനിറ്റ് വരെ ഇത് അനക്കാതെ വെക്കാം.
Content Highlights: easy biriyani making tips chef kunal kapoor tips and tricks
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..