സ്‌ക്രീം ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. എങ്കില്‍ സ്വര്‍ണം ചേര്‍ത്ത ഐസക്രീം ആണെങ്കിലോ. ദുബായ് സ്‌കൂപ്പി കഫേയിലാണ് ഈ വിലയേറിയ ഐസക്രീം വിളമ്പുന്നത്. 'ബ്ലാക്ക് ഡയമണ്ട്' എന്ന ഈ ഐസ്‌ക്രീമിന്റെ വില 60,000 രൂപയാണ്.

നടിയും ട്രാവല്‍ വ്‌ളോഗറുമായ ഷെനാസ് ട്രഷറിയാണ് ദുബായ് സന്ദര്‍ശനത്തിനിടെ ഈ ഐസ്‌ക്രീമിനെ ലോകത്തിന് പരിചയപ്പെടുത്തിയത്. ''ഒരു ഐസ്‌ക്രീമിന് 60,000 രൂപ! കഴിക്കാവുന്ന സ്വര്‍ണം, ദുബായില്‍ മാത്രം. ലോകത്തിലെ ഏറ്റവും ചെലവേറിയ ഐസ്‌ക്രീം'' ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഐസ്‌ക്രീം കഴിക്കുന്ന വീഡിയോയ്ക്ക് അടിക്കുറിപ്പായി ഷെനാസ് കുറിച്ചത് ഇങ്ങനെ്.

2015 മുതലാണ് കഫേ 'ബ്ലാക്ക് ഡയമണ്ട്' ഐസ്‌ക്രീം വില്‍ക്കാന്‍ ആരംഭിച്ചത്. 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വര്‍ണം ഈ മഡഗാസ്‌കര്‍ വാനില ഐസ്‌ക്രീമിന് മുകളില്‍ തൂകിയാണ് വിളമ്പുന്നത്. ഇറാനിയന്‍ കുങ്കുമപ്പൂവും ബ്ലാക്ക് ട്രഫിളും ഐസ്‌ക്രീമില്‍ ചേര്‍ക്കുന്നുണ്ട്.

'ഇത് കഴിക്കാന്‍ ചെലവാക്കുന്ന പണം കൊണ്ട് ഒരു ദുബായ് യാത്ര തന്നെ പ്ലാന്‍ ചെയ്യാമെന്ന്' ഷെനാസിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് കമന്റായി ഒരാള്‍ കുറിച്ചു. 'സ്വര്‍ണ്ണത്തിന് പോഷക ഗുണങ്ങളൊന്നുമില്ലല്ലോ എന്നാണ് മറ്റൊരാള്‍ കുറിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Scoopi Cafe (@scoopicafe)

സ്‌കൂപ്പി കഫെ പലപ്പോഴും ഇതുപോലുള്ള രസകരവും വ്യത്യസ്തവുമായ വിഭവങ്ങള്‍ അവതരിപ്പിക്കാറുണ്ട്. അടുത്തിടെ, 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വര്‍ണ്ണം അടങ്ങിയ ഒരു കോഫിയുടെ ചിത്രം കഫേ പങ്കുവച്ചിരുന്നു.

Content Highlights: Dubai's 'Black Diamond' Ice Cream With 23k Edible Gold Costs Rs 60,000