പ്രതീകാത്മക ചിത്രം (Photo: Pradeep N.M.)
വേനല്‍ കടുക്കുകയാണ്. ഈ സമയം പുറത്തിറങ്ങുമ്പോള്‍ വെയില് അധികം ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. വെള്ളം ധാരാളമായി കുടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ജലീകരണം, അതിയായ ക്ഷീണം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ആഹാരകാര്യത്തിലും ഏറെ ശ്രദ്ധിക്കേണ്ട സമയമാണിത്. പോഷകങ്ങള്‍ ഏറെ അടങ്ങിയ, ജലാംശം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണമെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നു.
വേനല്‍ക്കാലത്ത് ശരീരത്തിന് തണുപ്പ് നല്കുന്ന, ഏറെ പോഷകങ്ങള്‍ അടങ്ങിയ പാനീയം പരിചയപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ ന്യൂട്രീഷനിസ്റ്റായ ലവ്നീത് ബത്ര. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അവര്‍ ഈ പാനീയത്തെ പരിചയപ്പെടുത്തിയിരിക്കുന്നത്. വളരെ എളുപ്പത്തിലും വേഗത്തിലും തയ്യാറാക്കുന്നതാണ് ഈ പാനീയം. ഇത് തയ്യാറാക്കുന്നതെങ്ങനെയെന്നും അവര്‍ പോസ്റ്റില്‍ വിവരിക്കുന്നു.
ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഈ പാനീയം ആന്റിഓക്സിഡന്റുകളാല്‍ സമൃദ്ധമാണ്. ചര്‍മത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അവര്‍ പറഞ്ഞു.
ആവശ്യമുള്ള സാധനങ്ങള്‍
- കക്കിരി (തൊലികളഞ്ഞ് വൃത്തിയാക്കി കഷ്ണങ്ങളാക്കിയത്) - രണ്ടെണ്ണം
- പുതിന ഇല- കാല്‍കപ്പ്
- നാരങ്ങാ നീര് - ഒരു ടീസ്പൂണ്‍
- വെള്ളം - രണ്ട് കപ്പ്
കക്കിരി, പുതിന ഇല, വെള്ളം, നാരങ്ങാ നീര് എന്നിവ മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ഈ കൂട്ട് അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ഒരു ഗ്ലാസില്‍ ഐസ് ക്യൂബുകള്‍ ഇട്ടശേഷം ഇതിലേക്ക് നേരത്തെ അരിച്ച് വെച്ചിരിക്കുന്ന കക്കിരി ജ്യൂസ് ഒഴിച്ചുകൊടുക്കാം.
Content Highlights: drink, summer season, nutritionist lovneet, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..