തണുപ്പുകാലത്ത് ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഈ പാനീയങ്ങള്‍


ശരീരത്തിൽ ജലാംശം കുറയുന്നത് ദഹനപ്രശ്‌നങ്ങള്‍, തലവേദന, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

പ്രതീകാത്മക ചിത്രം | Mathrubhumi (Photo: Pradeep N.M.)

രാത്രി മുഴുവന്‍ തണുപ്പും പകല്‍ വരണ്ട കാലാവസ്ഥയുമാണ് നമ്മുടെ നാട്ടില്‍ ഇപ്പോള്‍. അന്തരീക്ഷ താപനില താരതമ്യേന കുറഞ്ഞ് നില്‍ക്കുന്നതിനാല്‍ പലരും വെള്ളം കുടിക്കുന്നതും കുറവായിരിക്കും. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക ചര്‍മത്തെയാണ്. ശരീരത്തിൽ ജലാംശം കുറയുന്നത് ദഹനപ്രശ്‌നങ്ങള്‍, തലവേദന, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ജലാംശം നിലനിര്‍ത്തി ചര്‍മം തിളക്കത്തോടെ കാത്ത് സൂക്ഷിക്കുന്നതിന് സഹായിക്കുന്ന പാനീയങ്ങള്‍ പരിചയപ്പെടാം.

സൂപ്പ്പച്ചക്കറികള്‍ ചേര്‍ത്തുള്ള സൂപ്പ് തണുപ്പുകാലത്ത് ചര്‍മം സംരക്ഷിക്കുന്നതിനുള്ള ഉത്തമമാര്‍ഗമാണ്. നിര്‍ജലീകരണം തടയുന്നതിനൊപ്പം വയറിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും ഇത് മികച്ചതാണ്. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പച്ചക്കറി സൂപ്പ് കഴിക്കാം.

പച്ചക്കറി ജ്യൂസ്

വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ജ്യൂസ് ആണിത്. ദിവസം മുഴുവന്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. ഫൈബര്‍, വിറ്റാമിനുകള്‍ തുടങ്ങി അവശ്യപോഷകങ്ങളെല്ലാം ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

നാരങ്ങാവെള്ളം

വീട്ടില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പാനീയമാണിത്. ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനൊപ്പം വിറ്റാമിന്‍ സിയും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ദിവസം മുഴുവന്‍ ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താനും ചര്‍മം മൃദുലതയോടെ ഇരിക്കാനും നാരങ്ങാവെള്ളം സഹായിക്കുന്നു.

മഞ്ഞള്‍ചേര്‍ത്ത പാല്‍

പാലിന്റെയും മഞ്ഞളിന്റെയും ആരോഗ്യഗുണങ്ങള്‍ ഈ പാനീയം നല്‍കുന്നു. കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയുടെ മികച്ച സ്രോതസ്സാണ് പാല്‍. രാത്രി കിടക്കുന്നതിന് മുമ്പ് പാല്‍ കുടിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്നു. ബാക്ടീരിയ, വൈറസ് തുടങ്ങി സൂക്ഷ്മാണുക്കള്‍ക്കെതിരേ പ്രവര്‍ത്തിക്കാനുള്ള കഴിവ് മഞ്ഞളിനുണ്ട്. കൂടാതെ, ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

മുകളില്‍ വിവരിച്ച പാനീയങ്ങള്‍ക്ക് പുറമെയും വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിര്‍ജലീകരണം വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ കാപ്പി പോലുള്ള പാനീയങ്ങള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണം.

(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)

Content Highlights: healthy drink, healthy diet, drinks for skin hydration and glow, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented