രാവിലെ ഉണരുമ്പോള്‍ വെറുംവയറ്റില്‍ ഇളം ചൂട് വെള്ളം കുടിച്ചാല്‍


ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Photo: canva.com/

രാവിലെ ഉറക്കമുര്‍ന്നശേഷം ഒരു ഗ്ലാസ് ചായയോ കാപ്പിയോ കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. ചിലരാകട്ടെ ജ്യൂസും സ്മൂത്തികളുമാണ് തിരഞ്ഞടുക്കാറ്. എന്നാല്‍, ഇവയ്ക്ക് പകരം ഒരു ഗ്ലാസ് ഇളംചൂട് വെള്ളം കുടിക്കുന്നത് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ നല്‍കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ശരീരഭാരം നിയന്ത്രിക്കുന്നു

രാവിലെ ഒരുഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ സ്വല്‍പം നാരങ്ങാനീര്‍ ചേര്‍ത്ത് കുടിക്കുന്നത് വിശപ്പ് ശമിപ്പിക്കുകയും ഇടവേളയില്‍ ജങ്ക് ഫുഡ് കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് വിഘടിക്കാന്‍ സഹായിക്കുന്നു ദഹനപ്രക്രിയ എളുപ്പമുള്ളതാക്കുകയും ചെയ്യുന്നു. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ കഴിയുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

ദിവസം എട്ടുഗ്ലാസ് ഇളംചൂടുവെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇതിന് പുറമെ ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു.

തിളങ്ങുന്ന ചര്‍മത്തിന്

മുഖക്കുരു കുറയ്ക്കാനും ചര്‍മത്തിലെ അഴുക്കുകള്‍ നീക്കം ചെയ്യാനും ഇളംചൂടുവെള്ളം സ്ഥിരമായി കുടിക്കുന്നത് സഹായിക്കുന്നു.

അകാലവാര്‍ധക്യം തടയുന്നു

അകാലവാര്‍ധക്യം എല്ലാവരുടെയും പേടി സ്വപ്‌നമാണ്. ഇത് തടയുന്നതിന് ശരീരത്തിന്റെ ഉള്ളില്‍ നിന്നും ശുദ്ധീകരണം ആവശ്യമാണ്. ഇളംചൂട് വെള്ളം കുടിക്കുന്നത് ശരീരകോശങ്ങളിലെ കേടുപാടുകള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ദിവസം ചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ ചര്‍മത്തിലെ മാറ്റം കാണാന്‍ കഴിയും.

(ശ്രദ്ധിക്കുക: ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)


Content Highlights: health benefit of warm water, drinking warm water, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented