അധികമായാല്‍ പ്രോട്ടീനും വിഷം; ശ്രദ്ധിക്കണം ശരീരം നൽകുന്ന ഈ മുന്നറിയിപ്പുകൾ


ചിലര്‍ ശരീരഭാരം വര്‍ധിപ്പിക്കുന്നതിനും പുഷ്ടിപ്പെടുത്തുന്നതിനും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം അധികമായി കഴിക്കാറുണ്ട്

പ്രതീകാത്മക ചിത്രം | Photo: A.P.

നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമായ പോഷകമാണ് പ്രോട്ടീനുകള്‍. മാംസം, പാലുത്പന്നങ്ങള്‍, പച്ചക്കറികള്‍, കടല്‍ വിഭവങ്ങള്‍, നട്‌സ് എന്നിവയിലെല്ലാം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. ശരീരഭാരം വര്‍ധിക്കുന്നതിനും എല്ലിന്റെ ബലം കൂട്ടുന്നതിനും പ്രോട്ടീനുള്ള പങ്ക് വളരെ വലുതാണ്. ചിലര്‍ ശരീരഭാരം വര്‍ധിപ്പിക്കുന്നതിനും പുഷ്ടിപ്പെടുത്തുന്നതിനും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം അധികമായി കഴിക്കാറുണ്ട്. എന്നാല്‍, അമിതമായി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുകയെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

ശരീരത്തിൽ പ്രോട്ടീന്‍ അധികമായാല്‍ ശരീരം ചില മുന്നറിയിപ്പുകള്‍ നല്‍കി തുടങ്ങും. അവയില്‍ ചിലത് ഏതൊക്കെയെന്ന് നോക്കാം

നിര്‍ജലീകരണം

അധികം പ്രോട്ടീന്‍ ശരീരത്തിലെത്തുന്നത് നമ്മുടെ വൃക്കകളുടെ ജോലി ഭാരം വര്‍ധിപ്പിക്കും. മൂത്രത്തിലൂടെ അധികമുള്ള പ്രോട്ടീനുകള്‍ പുന്തള്ളാനാണിത്. ഇത് നിര്‍ജലീകരണത്തിന് കാരണമാകും. ശാരീരിക പ്രവര്‍ത്തിന് ആവശ്യമായ വെള്ളവും ധാതുക്കളും ലഭിക്കാന്‍ പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുന്നതാണ് അഭികാമ്യമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ശരീരഭാരം വര്‍ധിക്കും

അധികമായി പ്രോട്ടീന്‍ ശരീരത്തിലെത്തുന്നത് ദഹനേന്ദ്രിയ വ്യവസ്ഥയെ താറുമാറാക്കും. ഇത് ശരീരഭാരം വര്‍ധിക്കുന്നതിന് കാരണമാകും.

ദുര്‍ഗന്ധം നിറഞ്ഞ ശ്വാസം

കാര്‍ബോഹൈഡ്രേറ്റ് പൂര്‍ണമായും ഒഴിവാക്കി പ്രോട്ടീന്‍ മാത്രമടങ്ങിയ ഭക്ഷണം കഴിക്കുന്ന കീറ്റോഡയറ്റ് പിന്തുടരുന്നവര്‍ക്കാണ് ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നത്. ശരീരത്തിനാവശ്യമായ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കണമെന്നാണ് ഇതിനുള്ള പോംവഴി.

മാനസിക വ്യതിയാനങ്ങൾ

പ്രോട്ടീന്‍ അധികമായി കഴിക്കുന്നവരില്‍ വിഷാദം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങളില്‍ പറയുന്നു. ഉത്കണ്ഠ, വിഷാദം, മാനസിക വ്യതിയാനങ്ങള്‍, നെഗറ്റീവ് ചിന്തകള്‍ എന്നിവയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Content highlights: do not ignore these warning signs of protein poisoning


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented