ദ്യപിക്കണോ, എങ്കില്‍ ഇങ്ങോട്ടു വന്നോളൂ, വേറെ എവിടെയുമല്ല. സ്വീഡനിലെ മലേമോയിലെ ഡിസ്ഗസ്റ്റിങ് ഫുഡ് മ്യൂസിയത്തിലേക്കാണ്.  ഇവിടെ മനുഷ്യന്റെ തുപ്പലില്‍ നിന്നുള്ള വൈന്‍, ജയില്‍ ടോയിലറ്റില്‍ വാറ്റിയ സ്‌പെഷ്യല്‍ മദ്യം, സ്റ്റഫ് ചെയ്ത അണ്ണാനെ കൊണ്ട് തയ്യാറാക്കിയ കുപ്പിയില്‍ നല്ല സ്‌കോട്ടിഷ് ബ്രൂ... ഇങ്ങനെ പലതും കിട്ടും ഇവിടെ.

ശനിയാഴ്ച മുതല്‍ തുറന്ന പുതിയ ഡ്രിങ്ക്‌സ് മെനുവിലാണ് ഈ വ്യത്യസ്തമായ മദ്യങ്ങള്‍. മുമ്പ് ഇവിടെ വിളമ്പിയിരുന്ന പുഴുവരിച്ച ചീസ് വിഭവത്തിന് പുറമേയാണ് ഇത്.  ഇവിടെ തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ ഇത്തരം ചേരുവകളാണ് ആളുകളെ ആകര്‍ഷിക്കുന്നത്. 

പല രാജ്യങ്ങളില്‍ നിന്നുള്ള വെറുപ്പുളവാക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് പേരുകേട്ട ഇടമാണ് ഈ മ്യൂസിയം. പെറുവിലെ തവള സ്മൂത്തിസ്, ചൈനയിലും കൊറിയയിലും കിട്ടുന്ന എലി വൈന്‍... ഇങ്ങനെ ആരും കഴിക്കില്ലാത്ത ഭക്ഷണസാധനങ്ങള്‍ കാണാനും രുചിച്ചു നോക്കാനും ഇവിടെ സൗകര്യമുണ്ട്.

ഇവ രുചികരമോ ആകര്‍ഷകമോ ആക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നാണ് മ്യൂസിയം ഡയറക്ടറായ ആന്‍ഡേഴ്‌സ് ഹേണ്‍സ് അസോസിയേറ്റ് പ്രസിനോട് പറയുന്നത്. 'ലോകമെങ്ങുമുള്ള മദ്യപാനികളായ ആളുകള്‍ക്ക് മദ്യം കിട്ടാതെ വന്നാലോ, അവര്‍  ഇത്തരത്തില്‍ വ്യത്യസ്തമായ പലതും കൊണ്ട് മദ്യമുണ്ടാക്കും. അതിനു വേണ്ടിയുള്ള ഒരു കണ്ടെത്തലാണ് ഇവ.' ഡയറക്ടര്‍ പറയുന്നു. ഭക്ഷണം ഇഷ്ടപ്പെടാത്തവര്‍ക്കായി ഒരു വൊമിറ്റ് കൗണ്ടറും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Content Highlights: Disgusting Food Museum in Sweden serves spit-fermented wine