Photo: twitter.com|ragiing_bull
വിചിത്രമായ ഫുഡ് കോമ്പിനേഷനുകൾ തരംഗമാകുന്ന കാലമാണിത്. ചോക്ലേറ്റ് ചിക്കൻ ബിരിയാണിയും ഐസ്ക്രീം ദോശയുമൊക്കെ വൈറലായിരുന്നു. ഇപ്പോഴിതാ ദിൽകുഷ് ദോശയുടെ വീഡിയോ സമൂഹമാധ്യമത്തിൽ നിറയുന്നത്. പേരുപോലെ തന്നെ അൽപം വെറൈറ്റിയാണ് ഈ ദിൽകുഷ് ദോശ.
പനീറും ചീസും കാബേജുമൊക്കെ ചേർത്താണ് ഈ ദോശ തയ്യാറാക്കുന്നത്. അതിലെന്താണിത്ര കൗതുകം എന്നു ചിന്തിച്ചാൽ തെറ്റി. തീർന്നില്ല തേങ്ങാ ചട്നിയും അണ്ടിപ്പരിപ്പും കാപ്സിക്കവുമൊക്കെ ഈ ദോശയിലെ ചേരുവകളാണെന്ന് കേൾക്കുമ്പോഴാണ് അത്ഭുതം ഇരട്ടിക്കുക.
ദീപക് പ്രഭു എന്നയാളാണ് ഈ വെറൈറ്റി ദോശയുടെ വീഡിയോ പങ്കുവച്ചത്. ദോശമാവ് പരത്തിയതിനുശേഷം ബട്ടർ പുരട്ടുന്നു. ഇതിലേക്ക് സവോളയും പച്ചമുളകും കാബേജും തേങ്ങാ ചട്നിയും ചേർക്കുന്നു. ഇനി ഇതിലേക്ക് പനീർ ചേർക്കുന്നു. തുടർന്ന് അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ജീരകപ്പൊടിയും ഗരംമസാലയും ചേർത്ത് നന്നായി ഇളക്കി മൂടിവെക്കുന്നു. കൂട്ട് നന്നായി പിടിച്ചതിനുശേഷം വീണ്ടും ചീസ് ചേർത്ത് മല്ലിയിലകൊണ്ട് അലങ്കരിച്ച് മടക്കിയെടുത്ത് നാലു കഷ്ണങ്ങളാക്കി വിളമ്പുന്നു.
ദോശയിൽ അണ്ടിപ്പരിപ്പും മുന്തിരയും കണ്ട് അത്ഭുതപ്പെട്ടവരാണ് ഏറെയും. ദോശയ്ക്കൊപ്പം ചട്നിയോ സാമ്പാറോ അല്ലാതെ മറ്റൊന്നും സങ്കൽപിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ ഇത്തരമൊരു വീഡിയോ ഹൃദയം തകർക്കുന്നു എന്നാണ് ഒരാൾ രസകരമായി കമന്റ് ചെയ്തത്. ഇത് ദോശയാണോ അതോ പിസയാണോ എന്നും ദോശയെ കൊല്ലാക്കൊല ചെയ്തു എന്നും എന്തിന് ദോശയോട് ഈ ക്രൂരത എന്നുമൊക്കെ പറയുന്നവരുണ്ട്.
അതേസമയം ഇഷ്ടമുള്ളവർ കഴിച്ചോട്ടെ എന്നും റെസിപ്പിയിൽ വ്യത്യസ്തത പരീക്ഷിക്കുന്നത് അത് തയ്യാറാക്കുന്ന ആളുടെ സ്വാതന്ത്ര്യമാണെന്നു മറുവാദം ഉയർത്തുന്നവരുമുണ്ട്.
Content Highlights: Dilkhush Dosa Viral Video


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..