വേഗത്തില്‍ ഓടി കൊണ്ടിരിക്കുകയാണ് നമ്മുടെ ലോകം. ഇതിനൊപ്പം ഓടിതളരാതെ ആരോഗ്യം നോക്കേണ്ടത് നമ്മള്‍ ഒരോരുത്തരുടെയും കടമയാണ്. കൃത്യമായ ഡയറ്റും വ്യായാമവും പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്കും ആരോഗ്യമുള്ള ശരീരം സ്വന്തമാക്കാം. ഡയറ്റിങ്ങിനൊരുങ്ങുമ്പോള്‍ വേഗം തന്നെയുള്ള ഫലം പ്രതീക്ഷിക്കരുത് മാത്രമല്ല കുറച്ച് കാര്യങ്ങള്‍ മനസ്സില്‍ കരുതകയും വേണം
- ചോറ് കുറയ്ക്കുമ്പോള്‍ സ്റ്റാര്‍ച്ച് കുറയും ഇതോടൊപ്പം തടിയും . പക്ഷേ ചോറിന് പകരം ഇഷ്ടം പോലെ ചപ്പാത്തി കഴിക്കരുത് രണ്ടിലും കലോറി ഒരേ പോലെയാണ് അതായത് 25 ഗ്രാമില്‍ 85 കലോറി.
- മില്ലറ്റ്, ബ്രക്കോളി, ഓട്‌സ് തുടങ്ങി നിത്യ പാചകത്തില്‍ ഉപയോഗിക്കാത്ത സാധനങ്ങള്‍ ഉണ്ടെങ്കിലേ ഡയറ്റ് ചെയ്യാനാവു എന്ന ധാരണ വേണ്ട. അടുക്കളയിലെ സ്ഥിരം ഭക്ഷണം കൊണ്ട് ഡയറ്റ് രൂപപ്പെടുത്താം
- ഒരു തവണത്തെ കഴിക്കുന്ന ഭക്ഷണത്തില്‍ 170 കലോറി വരെ മതി
- ഭക്ഷണം കുറയ്ക്കാതെ ഡയറ്റിങ്ങ് എളുപ്പമല്ല. പക്ഷേ ഭക്ഷണം കുറയ്ക്കുകയാണെന്ന് അമിത ബോധം മടുപ്പുണ്ടാക്കും ഇത് നിങ്ങളുടെആരോഗ്യത്തെ ബാധിക്കും
- ആഴ്ച്ചയില്‍ ആറു ദിവസം ഡയറ്റ് നോക്കുന്നയാള്‍ക്ക് ഒരു ദിവസം ആഘോഷമായി തന്നെ കഴിക്കാം. അതിനനുസരിച്ച് വരും ദിവസങ്ങളില്‍ ഭക്ഷണം ക്രമീകരിച്ചാല്‍ മതി
വിവരങ്ങള്‍ക്ക് കടപ്പാട്
പ്രീതി ആര്‍ നായര്‍
ചീഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റ് എസ്.യു.ടി ആശുപത്രി
തിരുവനന്തപുരം
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്.
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം
Content highlights: Things to remember about dieting tips