പ്രതീകാത്മക ചിത്രം | Photo: canva.com/
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പേര് അനുഭവിക്കുന്ന ജീവിതശൈലീരോഗങ്ങളിലൊന്നാണ് പ്രമേഹം. ഇന്ത്യക്കാരെയും പ്രത്യേകിച്ച് മലയാളികളെയും ഈ രോഗം കൂടുതലായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ 30 വയസ്സ് പിന്നിട്ടവരില്‍ 25 ശതമാനം പേര് ജീവിതശൈലീ രോഗത്തിന്റെ പിടിയിലാണെന്ന് അടുത്തിടെ പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതില്‍ മുന്നില്‍ പ്രമേഹബാധിതരാണ്. ഭക്ഷണക്രമീകരണത്തിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയും പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ബീറ്റ് റൂട്ട്
പ്രമേഹരോഗികള്‍ക്ക് ഏറ്റവും അനുയോജ്യമായ പച്ചക്കറികളൊന്നാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടില്‍ കണ്ടുവരുന്ന ആല്‍ഫ ലിപോയിദ് ആസിഡ് പ്രമേഹസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു. നാഡികളുടെയും കണ്ണുകളുടെയും കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കാന്‍ ഉത്തമമാണ് ബീറ്റ്റൂട്ട്.
റാഡിഷ്
റാഡിഷ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. റാഡിഷ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ അഡിപോനെക്റ്റിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നു. ഇത് ഇന്‍സുലില്‍ പ്രതിരോധത്തില്‍ നിന്ന് സംരക്ഷണം നല്കുന്നു.
കാരറ്റ്
ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പോഷകങ്ങളുടെ മികച്ച സ്രോതസ്സാണ് കാരറ്റ്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എയും ഫൈബറും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
ഇവ കൂടാതെ ആപ്പിള്‍, ഓറഞ്ച്, പേരക്ക എന്നിവയെല്ലാം പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നവയാണ്. ഇവയില്‍ ധാരാളമായി കാര്‍ബോഹൈഡ്രേറ്റും ഫൈബറും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. പ്രമേഹബാധിതരായവര്‍ക്ക് ബദാം, വാള്‍നട്ട് എന്നിവ സ്ഥിരമായി കഴിക്കാവുന്നതാണ്.
ഈ പഴങ്ങള്‍ കൂടാതെ ഇലക്കറികളായ ചീര, ലെറ്റിയൂസ്, കാബേജ്, കോളിഫ്ളവര്‍, ബ്രൊക്കോളി എന്നിവയും മാറി മാറി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. അയണ്‍, വിറ്റാമിനുകള്‍, പച്ചക്കറികള്‍ എന്നിവയാല്‍ സമ്പന്നമാണ് ഈ ഇലക്കറികള്‍.
(ശ്രദ്ധിക്കുക: ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)
Content Highlights: healthy diet, healthy food, diet tips to balance blood sugar levels
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..