പാചകം ഒരു കലയാണ്, അതിനെ പാഷനായി സ്വീകരിച്ച് കൊണ്ടുനടക്കുന്നവരുണ്ട്. പതിമൂന്നുകാരനായ ദേവിനും പാചകം ഹരമാണ്. തന്റെ പാചക വൈദ​ഗ്ധ്യത്തിൽ ജൂനിയൽ മാസ്റ്റർഷെഫ് ഓസ്ട്രേലിയയിലെ വിധികർത്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് ദേവ്. ഷോയുടെ ആദ്യദിവസം തന്നെ ദേവ് തയ്യാറാക്കിയ വിഭവങ്ങൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുന്ന വിധികർത്താക്കളുടെ വീഡിയോ ആണ് വൈറലാകുന്നത്. 

ഓസ്ട്രേലിയയിൽ സ്ഥിരതാമസക്കാരായ ഇന്ത്യൻ വംശജരുടെ പുത്രനാണ് ദേവ്. രണ്ടായിരം അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിനാല് കുട്ടികളിൽ ഒരാളാണ് ദേവ്. അവരവർക്ക് വൈദ​ഗ്ധ്യമുള്ള വിഭവങ്ങൾ പാചകം ചെയ്യാനുള്ള സ്വാതന്ത്ര്യം ആദ്യത്തെ എപ്പിസോഡിൽ നൽകിയിരുന്നു. ഇതിനായി ദേവ് തയ്യാറാക്കിയ വിഭവങ്ങൾ ചില്ലറയല്ല. ലാമ്പ് മു​ഗളായ് കറി, സാഫ്രൺ റൈസ്, റായ്ത, ചട്നി, സ്മോക്ഡ് ചിക്കൻ കബാബ് എന്നിവയ തയ്യാറാക്കിയാണ് ദേവ് വിധികർത്താക്കളെ ഞെട്ടിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 

Nothing like a family dinner 🧡 #JrMasterChefAU

A post shared by MasterChef Australia (@masterchefau) on

മെലിസ ലിയോങ്, ആൻഡി അലൻ, ജോക്ക് സോൻഫ്രില്ലോ എന്നിവരായിരുന്നു വിധികർത്താക്കൾ. ദേവ് തയ്യാറാക്കിയ വിഭവങ്ങൾ കാണുമ്പോൾ ദേവിന്റെ വീട്ടിൽ വീട്ടുകാർക്കൊപ്പം വന്നു കഴിക്കുന്നതുപോലെ തോന്നുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്. ദേവിന്റെ ഇന്ത്യൻ വിരുന്ന് എന്നുപറഞ്ഞാണ് വീഡിയോ വൈറലാകുന്നത്. 

വ്യത്യസ്ത ഇന്ത്യൻ‍ ഫ്ളേവറുകളെ പ്രതിനിധീകരിക്കുന്ന വിഭവങ്ങളാണ് താൻ തയ്യാറാക്കിയതെന്നാണ് ദേവ് പറയുന്നത്. അമ്മ ഇവയെല്ലാം കണ്ടാം തന്നെയോർത്ത് അഭിമാനിക്കുമെന്നും ദേവ് വീഡിയോയിൽ പറയുന്നതു കാണാം. മൂന്നുപേരും ദേവിന്റെ പാചക മികവിനെ അഭിനന്ദിക്കുന്നതും വീഡിയോയിൽ കാണാം. ദേവിന്റെ പാചക പാടവത്തെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. 

Content Highlights: Dev cooks up a storm on MasterChef Australia