ക്ഷണവും പാഴ്‌സലുകളുമൊക്കെ വീടുകളിലെത്തിച്ചു തരുന്ന ഡെലിവറി ബോയ്‌സിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എത്ര മോശം കാലാവസ്ഥയായാലും ഏത് സമയത്തും അവര്‍ നമ്മുടെ വാതില്‍ പടിക്കല്‍ ഭക്ഷണവും സാധനങ്ങളുമായി എത്താറുണ്ട്. ഈ ഡെലിവറി ബോയ്‌സിന് മിസിസിപ്പിയിലെ ഒരു സ്ത്രീ നല്‍കിയ സ്‌നേഹസമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 

നഷാന്ദ്ര ജെയിംസ് എന്ന സ്ത്രീയുടെ വീടിനുമുന്നിലെ ക്യാമറയിലെ ദൃശങ്ങളാണ് വൈറലായത്. വാതിലിന് മുന്നില്‍ ഡെലിവറി ബോയ്‌സിന് വേണ്ടി ഒരു പാത്രം നിറയെ സ്‌നാക്‌സാണ് ഇവര്‍ തയ്യാറാക്കി വച്ചത്.  പാഴ്‌സലുമായി എത്തിയ സ്ത്രീ ഇത്  കണ്ട്‌ സന്തോഷത്തോടെ തുള്ളിച്ചാടുന്നാണ് വീഡിയോ. ആഹ്‌ളാദ നൃത്തം ചെയ്ത ശേഷം ബൗളില്‍ നിന്ന് ഒരു പായ്ക്കറ്റ്  പൊട്ടെറ്റോ ചിപ്‌സ് എടുക്കുന്നതും ക്യാമറയെ നോക്കി നന്ദി പറയുന്നതും നൃത്തം ചെയ്തുകൊണ്ട് തിരിച്ച് വാഹനത്തിന് അടുത്തേക്ക് നടക്കുന്നതും വീഡിയോയിലുണ്ട്. 

നഷാന്ദ്രയുടെ ഭര്‍ത്താവ് ജെയിംസാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചത്. 'അവധിക്കാലവും ക്രിസ്മസും പ്രമാണിച്ച് അവള്‍ ധാരാളം സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. പാഴ്‌സലുകളുമായി എത്തിയ എല്ലാവര്‍ക്കും ഇത്തരത്തില്‍ ലഘുഭക്ഷണം ഒരുക്കി. ' ജെയിംസ് ഫേസ്ബുക്കില്‍ കുറിച്ചു. നഷാന്ദ്രയുടെ ഈ പ്രവര്‍ത്തിയെ പ്രകീര്‍ത്തിച്ചുകൊണ്ട് നിരവധിപ്പേരാണ് വീഡിയോക്ക് കമന്റുകളും ലൈക്കും നല്‍കിയത്.

Content Highlights: Delivery person finds treats on doorsteps her happy reaction wins Social media