മസാല വളരെക്കുറവ്, രുചിയിൽ വിട്ടുവീഴ്ചയില്ല; ആരോഗ്യദായകം ഗുജറാത്തി പാൻകി


സപ്ത സഞ്ജീവ്

വളരെനേര്‍ത്ത ഒരുതരം പാന്‍കേക്കാണ് പാന്‍കി

ഗുജറാത്തി പാൻകി

ഓരോ പ്രദേശത്തിനുമനുസരിച്ച് അടിമുടി മാറുന്ന പാചകരീതിയാണ് ഗുജറാത്തിന്റെ പ്രത്യേകത. സൂറത്ത്, കത്യാവഡ് എന്നിവിടങ്ങളില്‍നിന്ന് പാടെ വ്യത്യസ്തമാണ് വടക്കന്‍ ഗുജറാത്തിലെ ഭക്ഷ്യവിഭവങ്ങള്‍. വറുത്ത മസാലകള്‍ചേര്‍ത്ത പലഹാരങ്ങളും ഗുജറാത്തിന്റെ സ്വകാര്യ അഹങ്കാരമാണ്. അത്തരത്തില്‍ ഗുജറാത്തിന് മാത്രം അവകാശപ്പെടാവുന്ന പരമ്പരാഗത പലഹാരമാണ് പാന്‍കി. തയ്യാറാക്കാന്‍ ഏറെ എളുപ്പവും രുചികരവും അതിലുപരി ഏറെ ആരോഗ്യപ്രദവുമായ പ്രഭാതഭക്ഷണ വിഭവമാണിത്.

വളരെനേര്‍ത്ത ഒരുതരം പാന്‍കേക്കാണ് പാന്‍കി- ദഹിക്കാന്‍ ഏറെ എളുപ്പം. പ്രമേഹരോഗികള്‍ക്കും ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റുകള്‍ ചെയ്യുന്നവര്‍ക്കും അത്യുത്തമം. പാന്‍ അഥവാ ഇലയെന്ന വാക്കില്‍നിന്നാണ് പാന്‍കി എന്ന വാക്ക് ഉത്ഭവിച്ചതെന്നാണ് കേട്ടുകേള്‍വി ! പാന്‍കിയില്‍ വാഴയിലയാണ് താരം. തരികളില്ലാതെ നന്നായി അരിച്ചെടുത്ത അരിപ്പൊടിയിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയുടെ പേസ്റ്റ്, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, എണ്ണ, മല്ലിയില, തൈര് എന്നിവചേര്‍ത്ത് നന്നായി കട്ടകളില്ലാതെ ഇളക്കുക.



ആവശ്യാനുസരണം വെള്ളവും ചേര്‍ത്ത് ദോശമാവിന്റെ പരുവത്തിലാണ് കൂട്ട് തയ്യാറാക്കേണ്ടത്. മാവിന്റെ പരുവം കൃത്യമായി കഴിഞ്ഞാല്‍ ആവശ്യത്തിന് ഉപ്പുകൂടി ചേര്‍ക്കണം. ഇത് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും അടച്ചുവെക്കണം. ശേഷം, അടുപ്പത്ത് പാന്‍വെച്ച് ചൂടാക്കുക. ഇതിലേക്ക് ചതുരത്തില്‍ മുറിച്ച്, ഒരു വശത്ത് എണ്ണ പുരട്ടിയ വാഴയില നിവര്‍ത്തിവെച്ച് തയ്യാറാക്കിവെച്ച മാവ് ഒഴിച്ച് ദോശയ്ക്ക് സമാനമായി പരത്തണം. മാവിനുമുകളില്‍ ചതുരത്തില്‍ മുറിച്ച മറ്റൊരു വാഴയിലവെച്ച് മൂടണം. ഇരുവശവും മറിച്ചിട്ട് വേവിക്കുക. മാവ് കൃത്യമായി വെന്ത് പാകമായോ എന്നറിയാന്‍ വാഴയിലയുടെ വശം ഇടയ്ക്ക് പൊക്കിനോക്കാം.

പാന്‍കി വെന്തശേഷം ചൂടോടെ പുതിനയും മല്ലിയിലയും ചേര്‍ത്ത് തയ്യാറാക്കിയ ചട്ണിക്കൊപ്പമാണ് കഴിക്കേണ്ടത്. അധികം മസാലകളില്ലാത്ത എന്നാല്‍ രുചിയില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത പലഹാരമാണിത്. ഡല്‍ഹിയിലെ തെരുവുകളില്‍ പ്രവര്‍ത്തിക്കുന്ന സാധാരണ ഗുജറാത്തിദാബകളിലും വന്‍കിട ഹോട്ടലുകളിലും പാന്‍കി ലഭ്യമാണ്. അരിപ്പൊടിക്ക് പകരം തുവരപ്പരിപ്പ്, ഉഴുന്ന് പരിപ്പ്, ചെറുപയര്‍, സോയാ, ഓട്ട്സ്, എന്നിവയുടെ പൊടി ഉപയോഗിച്ച് തയ്യാറാക്കുന്ന പാന്‍കികളും നഗരത്തില്‍ സുലഭമാണ്. അരയ്ക്കുന്ന മാവില്‍ ചീര, പാലക് എന്നിങ്ങനെയുള്ള ഇലക്കറികള്‍ ചേര്‍ത്ത പാന്‍കി വകഭേദങ്ങള്‍ക്കും ഡല്‍ഹിയില്‍ ആരാധകരുണ്ട്. ഒരു പ്ലേറ്റിന് 100 രൂപ മുതലാണ് വില.

Content Highlights: gujarati panki, delhi delicacy, tasty and healthy gujarati snacks


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented