നാനിന്റെ 'ആലങ്കാരിക' വകഭേദം, പഞ്ചാബിൽ ജനനം: ഹിറ്റായി അമൃത്സരി കുൽച്ച


സപ്ത സഞ്ജീവ്

ഇപ്പോള്‍ തരംഗമാവുന്നത് ഇന്ദ്രപുരി തെരുവുകളില്‍ വ്യാപകമായുള്ള ഭീമന്‍ അമൃത്സരി കുല്‍ച്ചകളാണ്.

അമൃത്സരി കുൽച്ച

പരമ്പരാഗത ഉത്തരേന്ത്യന്‍ നാനിന്റെ 'ആലങ്കാരിക' വകഭേദമാണ് കുല്‍ച്ച. മൈദയോ ആട്ടയോ ഉപയോഗിച്ച് തയ്യാറാക്കുന്ന ഇന്ത്യന്‍ ബ്രഡ് വിഭവമാണത്. കുല്‍ച്ചകളിലെ വൈവിധ്യങ്ങള്‍ക്ക് പ്രശസ്തമായ നാടാണ് പഞ്ചാബ്. കുല്‍ച്ചയുടെ ഉദ്ഭവം പഞ്ചാബിലാണെന്നാണ് പൊതുധാരണ. അമൃത്സറിന് ചുറ്റുമുള്ള പ്രദേശത്ത് രൂപം കൊണ്ട അമൃത്സരി കുല്‍ച്ചകള്‍ യൂറോപ്പില്‍പ്പോലും ഇതേപേരില്‍ പ്രശസ്തമാണ്. ഇവ ഡല്‍ഹിയിലെത്തിയിട്ട് നാളേറെയായെങ്കിലും ഇപ്പോള്‍ തരംഗമാവുന്നത് ഇന്ദ്രപുരി തെരുവുകളില്‍ വ്യാപകമായുള്ള ഭീമന്‍ അമൃത്സരി കുല്‍ച്ചകളാണ്.

മൈദയാണ് പ്രധാന ചേരുവ. ഇതിലേക്ക് ബേക്കിങ് പൗഡര്‍, ഉപ്പ്, പഞ്ചസാര, വെണ്ണ ആവശ്യത്തിന് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക. കട്ടകളില്ലാതെ കുഴച്ചശേഷം, മാവ് ഉരുട്ടി തുണികൊണ്ട് പൊതിഞ്ഞുവെക്കുക. മറ്റൊരു പാത്രത്തില്‍ വേവിച്ച് ഉടച്ച ഉരുളക്കിഴങ്ങ്, ചെറുതായി അരിഞ്ഞ സവാള, ചതച്ച മല്ലി, വേവിച്ച ഗ്രീന്‍പീസ്, പച്ചമുളക്, ഇഞ്ചി, അരിഞ്ഞ മല്ലിയില, ജീരകപ്പൊടി, ചാട്ട് മസാലപൊടി എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക. കസൂരിമേത്തി, കറുത്ത ഉപ്പ് എന്നിവയും ചേര്‍ക്കണം. ഇത് നിര്‍ബന്ധമാണ്. ഇതിലേക്ക് കുഴച്ചുവെച്ച മാവ് ചേര്‍ത്ത് നന്നായി കൈവെച്ച് കട്ടകളില്ലാതെ കുഴയ്ക്കുക. ഇത് നല്ല വലുപ്പത്തില്‍ വെണ്ണ ചേര്‍ത്ത് പരത്തുക. മുകളില്‍ മൈദവിതറി വീണ്ടും കുഴച്ച് കട്ടിയായി ഉരുട്ടുക. ഇത് വലിയ ഉരുളകളായി ഉരുട്ടി ഉള്ളില്‍ തയ്യാറാക്കി മിശ്രിതംവെച്ച് കൈകൊണ്ട് പരത്തുക.

മുകളില്‍ മല്ലിയില വിതറി, മുകളില്‍ വെണ്ണ തേച്ച് ഇരുമ്പ് തവയിലോ മണ്ണടുപ്പിന്റെ അകത്ത് വശത്ത് ഒട്ടിച്ചുവെച്ച് വേവിക്കുക. ഇന്ദ്രപുരി തെരുവുകളിലും ഓള്‍ഡ് ഡല്‍ഹിയുടെ വിവിധഭാഗങ്ങളിലും വെള്ളക്കടല കറിക്കൊപ്പമാണ് അമൃത്സരി കുല്‍ച്ചകള്‍ വിളമ്പുന്നത്. ഒരെണ്ണം രണ്ടോ മൂന്നോ പേര്‍ക്ക് വയറുനിറയെ കഴിക്കാം. ആവശ്യാനുസരണം മുറിച്ചുതരുന്നതാണ്. 150 രൂപ മുതലാണ് വില.

Content Highlights: delhi delicacy, food recipe, food, kulcha recipe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented