ഡേവിഡ് വാർണറും ഭാര്യയും|photo:instagram.com/davidwarner31/
ഇന്ത്യന്‍ ഭക്ഷണത്തിന് ലോകമെമ്പാടും ആരാധകരുണ്ട്. ഇന്ത്യയിലെത്തുന്ന വിദേശികളും ഇന്ത്യന്‍ ഭക്ഷണം പരീക്ഷിക്കുന്നതില്‍ വിമുഖത കാണിക്കാറില്ല. മധുര പലഹാരങ്ങളാണ് ഇതില്‍ കൂടുതലായും അവരെ ആകര്‍ഷിക്കുന്നത്.
മധുരം ഇഷ്ടപ്പെടുന്നുവെങ്കിലും എരിവുള്ള ഭക്ഷണം അവരെ പൊതുവേ ബുദ്ധിമുട്ടിക്കാറാണ് പതിവ്. എരിവ് കുറഞ്ഞ ഭക്ഷണരീതി പിന്‍തുടരുന്നവര്‍ക്ക് ഇന്ത്യന്‍ വിഭവങ്ങളിലെ കറികളും മറ്റും പുലിവാലാകാറുണ്ട്.
ഇപ്പോഴിതാ പ്രമുഖ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറും തന്റെ ഇന്‍സ്റ്റ പേജില്‍ ഒരു ഇന്ത്യന്‍ വിഭവം പങ്കുവെച്ചിരിക്കുകയാണ്. ഡിന്നറിന് ശേഷമുള്ള മധുരമാണ്, ഇത് 'ട്രൈ' ചെയ്യണോ? എന്താണ് അഭിപ്രായം, കൂടുതല്‍ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നു, നന്ദി എന്നാണ് ഡേവിഡ് വാര്‍ണര്‍ ചിത്രത്തിനൊപ്പം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തില്‍ കാണുന്നത് ഇന്ത്യക്കാര്‍ക്ക് പൊതുവേ പ്രിയങ്കരമായ മധുരപലഹാരമായ രസഗുളയാണ് .പാലും പഞ്ചസാരയും ആണ് ഇതിലെ പ്രധാന ചേരുവകള്‍ . പാല്‍ ചെറുനാരങ്ങാനീരോ വിനാഗിരിയോ ചേര്‍ത്ത് പിരിച്ചെടുത്ത് ഇത് അരിച്ച് കട്ടിയായ ഭാഗം മാത്രമെടുത്ത് തുണിയില്‍ കെട്ടി, കട്ടിയാക്കിയെടുത്താണ് രസഗുള ഉണ്ടാക്കുന്നത്.
പിന്നീട് സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ക്കുകയും പഞ്ചസാരപ്പാനിയുണ്ടാക്കി ഇതില്‍ രസഗുള ഉരുളകളായി വച്ച് വേവിച്ചെടുക്കുകയുമാണ് ചെയ്യുന്നത്. ഭൂരിഭാഗം ആളുകള്‍ക്കും പ്രിയമുള്ളതാണ് ഈ വിഭവം. ചിലര്‍ വീട്ടില്‍ത്തന്നെ തയ്യാറാക്കിയും കഴിക്കാറുണ്ട്.
അത്താഴത്തിന് ശേഷം കഴിക്കാവുന്ന മധുരങ്ങളെ കുറിച്ച് തിരക്കിയതിനാല്‍ തന്നെ നിരവധി പേരാണ് അതിനെക്കുറിച്ച് കമന്റ് ചെയ്തിരിക്കുന്നത്. രസ്മലായ്, ജിലേബി, ഖാജു ബര്‍ഫി എന്നിങ്ങനെ രുചികരമായ പല ഇന്ത്യന്‍ മധുരപലഹാരങ്ങളും അവര്‍ അദ്ദേഹത്തിന്റെ അറിവിലേയ്ക്കായി പങ്കുവെച്ചിട്ടുണ്ട്.
Content Highlights: David Warner,Rasgulla,food,Dessert, indian food,sweets
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..