മകളുടെ ഐസ്‌ക്രീം അടിച്ചുമാറ്റി അച്ഛന്‍; മകളുടെ പ്രതികരണം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും


യു.എസില്‍ നിന്നുള്ള കൊമേഡിയനായ ഓസ്റ്റിന്‍ ഗെറ്റര്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വൈറൽ വീഡിയോയിൽ നിന്നും

ഹൃദയകാരിയായ ഒട്ടേറെ വീഡിയോകളാണ് ദിവസവും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയുമെല്ലാം വീഡിയോകളുണ്ട്. ഇത്തരമൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. അച്ഛനുമായി ഐസ്‌ക്രീം പങ്കുവയ്ക്കുന്ന കൊച്ചുപെണ്‍കുട്ടിയുടെ വീഡിയോ ആണത്.

യു.എസില്‍ നിന്നുള്ള കൊമേഡിയനായ ഓസ്റ്റിന്‍ ഗെറ്റര്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ രണ്ട് വയസ്സ് പ്രായമുള്ള മകള്‍ ചാര്‍ലി ബീയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. ഐസ്‌ക്രീം കഴിച്ചുകൊണ്ടിരിക്കുകയാണ് ചാര്‍ലി. മകളോട് ചോദിക്കാതെ അവളുടെ ഐസ്‌ക്രീം എടുക്കുകയാണ് ഓസ്റ്റിന്‍. എന്നാല്‍, ഓസ്റ്റിനെ അമ്പരിപ്പിച്ചുകൊണ്ട് തന്റെ ഐസ്‌ക്രീം രുചിച്ച് നോക്കാന്‍ അച്ഛനെ പ്രോത്സാഹിപ്പിക്കുകയാണ് അവള്‍. ഓസ്റ്റിന്‍ ഐസ്‌ക്രീം എടുക്കുമ്പോഴുള്ള ചാര്‍ലിയുടെ മറുപടിയാണ് സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുന്നത്. അനുവാദമില്ലാതെ അച്ഛന്‍ തന്റെ ഐസ്‌ക്രീം എടുക്കുന്നത് കണ്ട് മടിയൊന്നും കൂടാതെ ഡാഡീ, ഇത് കഴിച്ചുനോക്കൂ എന്നാണ് അവള്‍ പറയുന്നത്. ഓസ്റ്റിന്‍ ഇത് കഴിച്ചു കഴിഞ്ഞപ്പോള്‍ നല്ലതല്ലേ എന്ന് ചാര്‍ലി അദ്ദേഹത്തോട് അഭിപ്രായം തേടുന്നുമുണ്ട്.

ചാര്‍ലിയുടെ കണ്ണുകളില്‍ നിഷ്‌കളങ്കത നിറഞ്ഞുനില്‍ക്കുന്നുവെന്ന് ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടു. മകള്‍ മിടുക്കിയാണെന്നും നന്നായി പെരുമാറാന്‍ അവള്‍ക്ക് അറിയാമെന്നും നിരവധി പേര്‍ ഓസ്റ്റിനോട് പറഞ്ഞു.

Content Highlights: viral video of little girl, ice cream video, food, dad sneaking ice cream

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


brad pitt

1 min

അടുപ്പമുള്ളവരുടെ മുഖംപോലും മറന്നുപോകുന്നു, ആരുംവിശ്വസിക്കുന്നില്ല;രോഗാവസ്ഥയേക്കുറിച്ച് ബ്രാഡ് പിറ്റ്

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented