ബോളിവുഡ് സൂപ്പര്‍താരം ഷാഹിദ് കപൂറിന്റെ മകള്‍ മിഷയുണ്ടാക്കിയ കേക്കിന്റെ വിശേഷങ്ങള്‍ക്കു പിന്നാലെയാണ് സോഷ്യല്‍ മീഡിയ. ഭാര്യ മിറാ രാജ്പുത്താണ് മകള്‍ മിഷയുടെ ഹൃദയാകൃതിയിലുള്ള കേക്കിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചത്. അച്ഛന്‍ ഷാഹിദ് കപൂറിനുള്ള സമ്മാനമായാണ് മിഷ കേക്കുണ്ടാക്കിയത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് മിറ മകളുടെ ഈ സ്‌നേഹ സമ്മാനത്തെ പറ്റി ആരാധകരോട് പങ്കുവച്ചിരിക്കുന്നത്. 'മിസ്സി ദി ബേക്കര്‍' എന്ന ക്യാപ്ഷനോടെയാണ് മിറ ചിത്രം പോസ്റ്റ് ചെയ്തത്. 'പപ്പയുടെ എല്ലാ ദിനങ്ങങ്ങളും പ്രണയദിനങ്ങളാവട്ടേ' എന്ന ഷാഹിദിനുള്ള മിഷയുടെ ആശംസയും മിറ കുറിച്ചിട്ടുണ്ട്.

food

മകളുടെ ഈ സ്‌നേഹസമ്മാനത്തിന് ഷാഹിദ് കപൂര്‍ എന്ത് മറുപടി നല്‍കുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

Content Highlights: Daughter Misha Bakes Cake for Shahid Kapoor