ദാൽ മഖനി കൊണ്ടൊരു ഐസ്‌ക്രീം റോള്‍; തലയില്‍ കൈവെച്ച് സോഷ്യല്‍ മീഡിയ


ഇതുവരെ 2.5 ലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

വൈറൽ വീഡിയോയിൽ നിന്നും | Photo: Instagram

ഒരിക്കലും ചേരില്ലെന്ന് കരുതുന്ന വിഭവങ്ങള്‍ ഉപയോഗിച്ച് പുതിയൊരു വിഭവം തയ്യാറാക്കി വില്‍ക്കുന്ന ധാരാളം തട്ടുകടക്കാരുടെ വീഡിയോകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ അത്തരമൊരു വിഭവം തയ്യാറാക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

വടക്കേ ഇന്ത്യയില്‍ ഏറെ പ്രചാരത്തിലുള്ള വിഭവമാണ് ദാല്‍ മഖനി. പരിപ്പ് ചേര്‍ത്തുണ്ടാക്കുന്ന ഈ വിഭവം ഏറെ രുചികരവും പോഷകസമൃദ്ധവുമാണ്. ചപ്പാത്തി, ചോറ്, നാന്‍ എന്നിവയ്‌ക്കൊപ്പമാണ് ഇത് സാധാരണ വിളമ്പാറ്. എന്നാല്‍, ഈ വിഭവം ഉപയോഗിച്ച് ഐസ്‌ക്രീം തയ്യാറാക്കുകയാണ് ഒരു തട്ടുകടക്കാരന്‍.

ദഗ്രേറ്റ്ഇന്ത്യന്‍ഫൂഡി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്തന്. തട്ടുകടക്കാരന്‍ ദാല്‍ മഖനികൊണ്ട് ഐസ്‌ക്രീം റോള്‍ തയ്യാറാക്കുന്നതാണ് വീഡിയോയിലുള്ളത്. തണുത്ത ഐസ്‌ക്രീം റോള്‍ മെഷീനില്‍ ദാല്‍ മഖ്‌നി ഒഴിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇത് പിന്നീട് പാനിന് മുകളില്‍ ഇട്ട് ഐസ്‌ക്രീം റോള്‍ തയ്യാറാക്കിയെടുക്കുന്നു. നാനിനും സവോളയ്ക്കുമൊപ്പമാണ് കച്ചവടക്കാരന്‍ ഇത് വിളമ്പുന്നത്.

ഇതുവരെ 2.5 ലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ആറായിരത്തില്‍ പരം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുമുണ്ട്. അതേസമയം, വിചിത്രവിഭവം കണ്ട് സോഷ്യല്‍ മീഡിയ അത്ര സന്തോഷത്തിലല്ല. ഇത്തരമൊരു വിഭവത്തെക്കുറിച്ച് ചിന്തിക്കാനേ കഴിയുന്നില്ലെന്നും വൃത്തികെട്ട രുചിയായിരിക്കുമെന്നും വീഡിയോ കണ്ട് ഒരാള്‍ അഭിപ്രായപ്പെട്ടു. സ്വന്തം റിസ്‌കില്‍ കഴിക്കണമെന്ന് മറ്റൊരാള്‍ പറഞ്ഞു.

Content Highlights: viral video, dal makhani ice cream roll, food, bizzare food

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented