കുട്ടികളുടെ ഓമനത്തം തുളുമ്പുന്ന ചിരിയില്‍ വീണുപോകാത്തവര്‍ ആരാണുള്ളത്. ഒറ്റച്ചിരിയില്‍ തന്നെ അവര്‍ കാഴ്ചക്കാരെ മയക്കിക്കളയും. ഒളിച്ചിരുന്ന് ഭരണിയില്‍നിന്ന് മിഠായി എടുത്ത് കഴിക്കുന്ന മകളുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് ഒരച്ഛന്‍. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Upworthy (@upworthy)

ഏറെ നേരമായിട്ടും അനക്കമൊന്നും കേള്‍ക്കാതിരുന്നതിനാല്‍ മകള്‍ ഡൈലാനെ അന്വേഷിച്ച് വരികയാണ് അച്ഛന്‍. ഇടക്ക് അച്ഛന്‍ ഡൈലാനെ വിളിച്ചു നോക്കുന്നുണ്ട്. ഇതിനിടെ മുറിയുടെ ഒരു മൂലയ്ക്ക് ആര്‍ക്കും പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്തിടത്തിരുന്ന് മിഠായി ഭരണിയില്‍നിന്ന് ചോക്‌ലേറ്റ് എടുത്ത് കഴിക്കുകയാണ് അവള്‍. അച്ഛനെ കണ്ടതും ഒറ്റച്ചിരിയായിരുന്നു. അവളുടെ ചിരി കണ്ടതും അച്ഛനും പൊട്ടിച്ചിരിച്ചു. എന്താണ് ചെയ്യുന്നതെന്ന് അച്ഛന്‍ പലതവണ ചോദിച്ചിട്ടും കള്ളത്തരം കണ്ടുപിടിച്ചതിന്റെ ജാള്യതയൊന്നുമില്ലാതെ പൊട്ടിച്ചിരിച്ചുകൊണ്ട് ചോക്‌ലേറ്റ് കഴിക്കുകയാണ് അവള്‍. 

ഈ നിഷ്‌കളങ്ക ചിരിയുടെ വീഡിയോ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇതുവരെ 7.14 ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. 49,000 ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.  മിഠായി മാത്രമല്ല, ഭരണി മുഴുവനും ഡൈലാന്‍ മോഷ്ടിച്ചതായി ചിലര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തു. ഇതാണ് ഏറ്റവും മനോഹരമായ സ്‌നാക്ക് കൊള്ളക്കാരിയെന്ന് മറ്റൊരാള്‍ പറഞ്ഞു. എന്തായാലും നിമിഷനേരം കൊണ്ട് ഒട്ടേറെ ഫാന്‍സിനെയാണ് ഡൈലാന്‍ നേടിയെടുത്തത്.