മഹാമാരിക്കാലത്ത് ഏറ്റവും സുപരിചിതമായ വാക്കുകളിലൊന്നാണ് വര്‍ക് ഫ്രം ഹോം. ജോലി തടസ്സപ്പെടാതിരിക്കാന്‍ പലര്‍ക്കും വീട്ടകങ്ങളിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ലഭിച്ചു. വര്‍ക് ഫ്രം ഹോമിനിടയിലെ രസകരമായ നിമിഷങ്ങളെക്കുറിച്ചുള്ള മീമുകളും ട്രോളുകളുമൊക്കെ വൈറലായിരുന്നു. ഇപ്പോഴിതാ വര്‍ക് ഫ്രം ഹോം കാലത്തെ ഒരച്ഛന്റെയും മകളുടെയും സ്‌നേഹമാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.
Working from home with baba is a blessing 🥺❤️ pic.twitter.com/uSLTnzvF39
— 🧚♂️سارة (@sarsouura_) February 21, 2021
വീട്ടിലിരുന്ന് ജോലി ചെയ്യുന്ന മകള്‍ക്കായി ഭക്ഷണം അരികിലെത്തിക്കുന്ന അച്ഛനാണ് വീഡിയോയിലുള്ളത്. പതിനെട്ടു സെക്കന്റോളമുള്ള വീഡിയോ ഇതിനകം മൂന്നു മില്യണിനോടടുത്ത് ആളുകള്‍ കണ്ടുകഴിഞ്ഞു. ജോലി ചെയ്യുന്ന മകളുടെ ആയാസം കുറയ്ക്കാന്‍ സാലഡും സാന്‍ഡ്വിച്ചും പഴങ്ങളുമൊക്കെ പാത്രത്തിലാക്കി അരികില്‍ കൊണ്ടുവരികയാണ് അച്ഛന്‍.
ബാബയ്‌ക്കൊപ്പം വീട്ടില്‍ ജോലിക്കിരിക്കുന്നത് അനുഗ്രഹമാണ് എന്നു പറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോക്ക് കീഴെ കമന്റുകളുമായെത്തിയത്. ഭക്ഷണം നല്‍കുമ്പോഴുള്ള അദ്ദേഹത്തിന്റെ മുഖത്തെ സ്‌നേഹവും കരുതലും വാക്കുകള്‍ക്ക് അതീതമാണെന്ന് ഏറെപേരും പറയുന്നു. ഇതുപോലൊരു അച്ഛന്‍ വീട്ടിലുണ്ടെങ്കില്‍ വര്‍ക് ഫ്രം ഹോം ഒരിക്കലും കഴിയരുതേയെന്ന് ആഗ്രഹിക്കുമെന്നും പറയുന്നവരുണ്ട്.
Content Highlights: Dad Bringing Food For Daughter Working From Home Is Going Viral