കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും | Photo: ANI/ Twitter
സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും കിയാര അദ്വാനിയുടെ വിവാഹവിശേഷങ്ങളാണ് ബി ടൗണിലെ ചൂടുപിടിച്ച ചര്‍ച്ചാവിഷയം. അടുത്ത സുഹൃത്തുകളും ബന്ധുക്കളും പങ്കെടുക്കുന്ന വിവാഹച്ചടങ്ങുകള്‍ നടക്കുന്നത് സൂര്യഗഢ് പാലസില്‍ വെച്ചാണ്.
അതിഥികളെല്ലാം അവിടെയെത്തിക്കഴിഞ്ഞു. ഗംഭീരമായ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. താരവിവാഹത്തിന്റെ ഭക്ഷണമെനുവും ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. അവ്ധി സെഷ്യാലിറ്റി ഭക്ഷണങ്ങളും രാജകീയ രജപുത്താന ഭക്ഷണങ്ങളുമാണ് മെനുവില്‍ ഒന്നാമതായി ഇടം പിടിച്ചിരിക്കുന്നത്.
വിവാഹമെനുവിലെ മറ്റൊരു പ്രത്യേകതയാണ് വിവിധതരത്തിലുള്ള ദാല്‍ ബാത്തി ചുര്‍മയും മറ്റു നാടന്‍ വിഭവങ്ങളും. എട്ടു തരം ചുര്‍മയും അഞ്ചു തരം ബാത്തി എന്നിവയും ഈ പട്ടികയിലുണ്ട്. രാജസ്ഥാനി , പഞ്ചാബി പലഹാരങ്ങളും മെനുവിലുണ്ട്.
കൂടാതെ ഇറ്റാലിയന്‍, ചൈനീസ്, തായ്, കൊറിയന്‍ ഫുഡ് കൗണ്ടറുകളും അതിഥികള്‍ക്കായി ഒരുക്കുന്നുണ്ട്. 20-ലധികം പലഹാരങ്ങളും വിളമ്പും. നാടന്‍ ഭക്ഷണങ്ങളുടെ നീണ്ടനിരയും ചടങ്ങില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
കിയാരയുടെയും സിദ്ധാര്‍ത്ഥിന്റെയും വിവാഹം അതിഥികള്‍ക്ക് ഒരു തരം കാര്‍ണിവലായാണ് ഒരുക്കിയിരിക്കുന്നത്. വിവിധ തരം സ്റ്റാളുകളും ചടങ്ങില്‍ തയ്യാറായിക്കഴിഞ്ഞു. ദുപ്പട്ട/സാരി സ്റ്റാള്‍, തടികൊണ്ടുള്ള കരകൗശല വസ്തുക്കള്‍ തുടങ്ങി നിരവധി സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. നാടോടി നര്‍ത്തകരും പരിപാടിയില്‍ അണിനിരക്കും.
Content Highlights: Sidharth-Kiara's wedding , wedding menu,Royal Rajputana food,Daal Baati Churma, Awadhi specialties
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..