ക്രിക്കറ്റില്‍ മാത്രമല്ല താന്‍ പാചകത്തിലും തിളങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാര. നല്ല നാടന്‍ ശ്രീലങ്കന്‍ ചമ്മന്തിയാണ് സംഗക്കാര അമ്മിയില്‍ അരച്ചെടുത്തത്.  

പോള്‍ സാംബോല്‍(കോക്കനട്ട് സാംബോല്‍) എന്നാണ് ഈ ചമ്മന്തിയുടെ പേര്. ശ്രീലങ്കയില്‍ എല്ലാവരുടെയും പ്രിയപ്പെട്ടതാണിത്. ലണ്ടനിലുള്ള തന്റെ കൂട്ടുകാര്‍ക്ക് വേണ്ടിയാണ് തന്റെ പാചകമെന്ന് സംഗക്കാര പറയുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വളരെ പെട്ടെന്നു തന്നെ വൈറലായി. 

''താങ്കള്‍ ഇല്ലാതെ ക്രിക്കറ്റ് ഇല്ല, അതുപോലെ പോള്‍ സാംബോല്‍ ഇല്ലാതെ ഭക്ഷണം കഴിക്കാനാവില്ല'' എന്നും,  ''മികച്ച ക്രിക്കറ്ററായിരുന്നു; ഇപ്പോള്‍ മികച്ച കുക്കുമാണ്'' എന്നൊക്കെയുള്ള കമന്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

Content Highlights: cricketer kumar sangakkara cook sreelankan pol sambol viral