രുളക്കിഴങ്ങ് കൊണ്ട് ധാരാളം വിഭവങ്ങളുണ്ടാക്കാം. സാമ്പാറില്‍ തുടങ്ങി മസാലക്കറിയിലും ബാജിയിലും മെഴുക്കുപുരട്ടിയിലുമൊക്കെ ഉരുളക്കിഴങ്ങ് ചേര്‍ക്കാം. മസാലപ്പൊടികള്‍ ചേര്‍ത്ത് ഫ്രൈ ചെയ്‌തെടുത്താലും കിടിലനാണ്. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നതും ഒരു ഉരുളക്കിഴങ്ങ് വിഭവമാണ്. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മാഷ്ഡ് പൊട്ടെറ്റോ കൂടുതല്‍ രുചികരമായി തയ്യാറാക്കുന്ന വിധമാണ് വീഡിയോയിലുള്ളത്. 

പത്തൊമ്പതുകാരനായ ഓസ്‌ട്രേലിയന്‍ ഷെഫ് മോര്‍ഗന്‍ ഹിപ്‌വേര്‍ത് ആണ് ക്രീമി രൂപത്തില്‍ സ്വാദിഷ്ടമായ മാഷ്ഡ് പൊട്ടെറ്റോ തയ്യാറാക്കുന്ന വിധം പങ്കുവച്ചിരിക്കുന്നത്. അല്‍പം ബട്ടറും ചൂടുപാലും ഉരുളക്കിഴങ്ങും മാത്രമാണ് ഇതിനാവശ്യം. 

ചേരുവകള്‍

വേവിച്ച് ഉടച്ചെടുത്ത ഉരുളക്കിഴങ്ങ്- 500 ഗ്രാം
ബട്ടര്‍- 100 ഗ്രാം
തിളപ്പിച്ച പാല്‍- 100 ഗ്രാം
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക. വെള്ളം കളഞ്ഞതിനുശേഷം നന്നായി ഉടച്ചെടുക്കുക. ഇനി ഇത് ചെറിയചൂടില്‍ അടുപ്പത്തു വെക്കാം. ഇതിലേക്ക് തിളപ്പിച്ച പാല്‍ ചേര്‍ക്കുക. ശേഷം ബട്ടറും ചേര്‍ത്ത് നന്നായി ഇളക്കി മൃദുവാര്‍ന്ന ക്രീം പരുവത്തിലാവുമ്പോള്‍ വാങ്ങിവെച്ച് ഉപയോഗിക്കാം.

Content Highlights: creamy and delicious mashed potatoes recipe