-
ഇറച്ചിയും മീനും കഴിക്കാത്തവര്‍ പോലും മുട്ടയ്ക്കു കീഴടങ്ങും. ഓംലെറ്റും ബുള്‍സൈയും മുട്ട മസാലയുമൊക്കെ മുന്നില്‍ വന്നാല്‍ പിന്നെ പറയണ്ട. എളുപ്പത്തില്‍ തയ്യാറാക്കാം എന്നതും മുട്ടയോടുള്ള പ്രിയം കൂട്ടുന്നു. സാധാരണത്തേതില്‍ നിന്നു വ്യത്യസ്തമായൊരു മുട്ട പരീക്ഷിച്ചാലോ? ഞണ്ട് ചേര്‍ത്തുള്ള കിടിലന്‍ ഓംലെറ്റ് റെസിപ്പി പരിചയപ്പെടുത്തുകയാണ് നടി മേഘ്നാ വിന്‍സന്റ്.
ചേരുവകള്‍
സവാള- ഒന്ന്
പച്ചമുളക്- രണ്ട്
മുട്ട- നാലെണ്ണം
ഞണ്ട്- മൂന്നെണ്ണം
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി- -രു ടീസ്പൂണ്‍
ഗരംമസാല- രണ്ട് ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഞണ്ട് വൃത്തിയാക്കി കാല്‍ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പുരട്ടി ചെറുതായി ഇടിച്ചെടുക്കുക. ശേഷം ഇഡ്ഡലി തട്ടില്‍ വേവിക്കാന്‍ വേവിക്കുക. പത്തുമിനിറ്റ് വെന്തതിനു ശേഷം ആറാന്‍ വെക്കുക. ശേഷം ഞണ്ടിന്റെ മാംസഭാഗം നീക്കി വെക്കുക. രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് ചെറുതായി അരിഞ്ഞുവച്ച സവാളയിട്ട് വഴറ്റുക. ഇതിലേക്ക് അരിഞ്ഞുവച്ച പച്ചമുളക് ഇടുക. വഴന്നു വരുമ്പോള്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി, രണ്ട് ടീസ്പൂണ്‍ ഗരംമസാല എന്നിവ ചേര്‍ക്കുക. മസാല പിടിച്ചു വരുമ്പോള്‍ ഞണ്ട് ചേര്‍ത്തുകൊടുക്കുക. നന്നായി വഴറ്റിയെടുത്തതിനു ശേഷം അടിച്ചുവച്ച മുട്ടയിലേക്ക് ഈ മിശ്രിതം ചേര്‍ക്കുക. കാല് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് എണ്ണയൊഴിച്ച് ഓംലെറ്റ് തയ്യാറാക്കാം.
Content Highlights: crab omelette recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..