പുറത്ത് പോയി ഭക്ഷണം കഴിക്കുമ്പോള്‍ ശീതള പാനിയങ്ങളും നിര്‍ബന്ധമാണ് നമ്മളില്‍ ഭൂരിഭാഗം. ആമാശയ സംബന്ധമായ പ്രശ്‌നങ്ങളായ ഗ്യാസ്, അസിഡിറ്റി എന്നിവ നിയന്ത്രിക്കുമെന്നാണ് ഇതിനു പിന്നിലെ മിഥ്യാധാരണ. എന്നാല്‍ ഇത് ഗുരുതരമായ ആമാശയ പ്രശ്‌നങ്ങളിലേക്ക് വഴിവെയ്ക്കുമെന്നാണ് പഠനങ്ങള്‍.

ഭക്ഷണത്തോടൊപ്പം ശീതള പാനിയങ്ങള്‍ കഴിക്കുമ്പോള്‍ ആമാശയ അസിഡിറ്റി, ഗ്യാസ്, അള്‍സര്‍ എന്നിവയുണ്ടാവാന്‍ സാധ്യതയുണ്ട്. കുടല്‍ ആമാശയം, മലാശയം എന്നിവയുടെ സാധാരണ നിലയെ തകര്‍ക്കാന്‍ ഈ പ്രശ്‌നങ്ങള്‍ക്ക് സാധിക്കും. പ്രായമനുസരിച്ച് ഇവയുടെ ആധിക്യവും ഏറും

കോളയുടെ ഉപയോഗം ഉമിനീര്‍ ഉത്പാദിപ്പിക്കുന്നതിനെയും സാരമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍

ഭക്ഷത്തോടൊപ്പം മദ്യം കഴിക്കുന്നതും പ്രശ്‌നങ്ങള്‍ക്ക് കാരണമാവും. ദഹനപ്രവര്‍ത്തനങ്ങളെ ഇവ പ്രതികൂലമായി ബാധിക്കും. സന്തുലിതമായ ദഹനപ്രവര്‍ത്തനങ്ങളെ ഇവ ബാധിക്കും.

വെള്ളം പോലും ഭക്ഷണത്തോടൊപ്പം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്‌. ഭക്ഷണം ചവച്ചരച്ച് കഴിച്ച് അല്‍പ നേരം കഴിഞ്ഞ് വെള്ളം കുടിക്കുന്നതാണ് ഉത്തമം

Content Highlights: cooldrinks and food ,cola and food, digetive problems, consuming cola products