-
അടുക്കളയിൽ ചില പൊടിക്കൈകൾ കൂടി അറിഞ്ഞിരുന്നാൽ പച്ചക്കറികൾ ദീർഘനാൾ കേടുകൂടാതെയിരിക്കും. പാചകം ചെയ്യുമ്പോഴും പച്ചക്കറികളും സൂക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില ടിപ്സാണ് താഴെ നൽകിയിരിക്കുന്നത്.
- ചീര വേരോടുകൂടി സൂക്ഷിക്കേണ്ടി വരുമ്പോൾ, വേര് വെള്ളത്തിൽ താഴ്ത്തി വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് വാടില്ല.
- വെണ്ടയ്ക്ക വറുക്കുമ്പോൾ വഴുവഴുപ്പ് ഉണ്ടാകാതിരിക്കാൻ വറുക്കുന്ന സമയത്ത് ഒരു ടേബിൾസ്പൂൺ തൈരോ, മോരോ ചേർത്താൽ മതി.
- പച്ചക്കറികളിൽ ഉണ്ടാകാൻ സാധ്യതയുള്ള കീടനാശിനികൾ നീക്കം ചെയ്യാൻ, ഉപയോഗിക്കുന്നതിനു മുൻപ് പച്ചക്കറികൾ ഉപ്പും,മഞ്ഞളും ചേർത്ത വെള്ളത്തിൽ കുറച്ചു നേരം ഇട്ടു വയ്ക്കുക.
- കാരറ്റും, ബീറ്റ്റൂട്ടും വാടിപ്പോയെങ്കിൽ അല്പം ഉപ്പുവെള്ളത്തിൽ അര മണിക്കൂർ ഇട്ടു വച്ച് എടുത്താൽ മതി.
- കഴുകി വൃത്തിയാക്കിയ പച്ചമുളക്, വെള്ളം ഉണങ്ങിയതിനു ശേഷം, അതിന്റെ ഞെട്ടു കളഞ്ഞ് പോളിത്തീൻ കവറിലിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ 2 ആഴ്ചയോളം കേടാകാതെയിരിക്കും .
- ഉരുളക്കിഴങ്ങിൽ കളപൊട്ടുന്നത് തടയാൻ ഇട്ട് വയ്ക്കുന്ന പാത്രത്തിൽ ഒരു ആപ്പിൾ വച്ചാൽ മതി.
- ചീര വേവിക്കുമ്പോൾ വെള്ളത്തിൽ അല്പം ഉപ്പു ചേർത്താൽ ചീരയുടെ നിറം മാറുകയില്ല.
- കഴുകി, വൃത്തിയാക്കിയ നാരങ്ങ, വെള്ളം തുടച്ചു മാറ്റിയതിനു ശേഷം, ഒരു ന്യൂസ്പേപ്പറിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിൽ ഇട്ട് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ രണ്ടാഴ്ചയോളം കേടാകാതെയിരിക്കും.
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..