
പ്രതീകാത്മക ചിത്രം | Photo: Getty Images
പാചകം ചെയ്യുക എന്നത് ചിലരെ സംബന്ധിച്ചിടത്തോളം മാനസിക സമ്മര്‍ദങ്ങളെ അതിജീവിക്കാനുള്ള മാര്‍ഗങ്ങളിലൊന്നാണ്. ചിലര്‍ക്കാകട്ടെ സമ്മര്‍ദം കൂട്ടുന്ന കാര്യവുമാണ്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ആരോഗ്യത്തിന് മികച്ചതെന്ന് വിവിധ ന്യൂട്രീഷണിസ്റ്റുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, വീട്ടില്‍ പാചകം ചെയ്യുന്നത് മാനസികാരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം.
എഡിത് കോവാന് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പാചകവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. പാചകം ചെയ്യുന്നത് മാത്രമല്ല, പാചകം പഠിക്കുന്നതും മാനസികാരോഗ്യത്തെ നല്ലരീതിയില്‍ സ്വാധീനിക്കുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. പാചകം മാനസികാരോഗ്യം മെച്ചമാക്കുന്നതിനൊപ്പം ആരോഗ്യപ്രദമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതായും പഠനം കൂട്ടിച്ചേര്‍ത്തു.
ഫ്രണ്ടിയേഴ്സ് ഇന്‍ ന്യൂട്രീഷന്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 657 പേരാണ് പഠനത്തില്‍ പങ്കെടുത്തത്. ആരോഗ്യപ്രദമായ ഭക്ഷണത്തിലൂന്നിയുള്ള ഏഴ് ആഴ്ച നീളുന്ന പാചക കോഴ്സില്‍ ഇവര്‍ പങ്കെടുത്തു.
പഠനത്തില്‍ പങ്കെടുത്തവരില്‍ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും മാനസികാരോഗ്യത്തിലും കാര്യമായ മാറ്റം കണ്ടെത്താനായെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പലപ്രായത്തിലുള്ള സ്ത്രീകളും പുരുഷന്മാരും പഠനത്തില്‍ പങ്കെടുത്തു. പൊണ്ണത്തടിയുള്ളവരിലും ശരീരഭാരം കൂടിയവരിലും സാധാരണ ഭാരമുള്ളവരിലും ഒരേ രീതിയിലുള്ള ഫലമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. പാചകം ചെയ്ത ശേഷമുള്ള ആത്മസംതൃപ്തി, ആസ്വാദനം, കഴിവ് എന്നിവയെല്ലാം ആരോഗ്യപ്രദമായ ഭക്ഷ്യശൈലി രൂപപ്പെടുത്തുന്നതിന് നിര്‍ണായ ഘടകങ്ങളാണെന്നും പഠനം പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..