പിസ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാവില്ല. ഒന്നിച്ചിരുന്നല്ലാതെ കഴിക്കാനാകാത്ത വിഭവമായതിനാല്‍ സൗഹൃദത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഒക്കെ രൂപമുണ്ട് ഇതിന്. എന്നാല്‍ കൊറോണവൈറസ് വന്നതോടെ ഇങ്ങനെ കൂട്ടമായി ഒരു പാത്രത്തില്‍ നിന്ന് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് കണ്ടെത്തല്‍. അപ്പോള്‍ പിസ കഴിക്കാന്‍ വേറെ വഴി നോക്കണമെന്ന് ചുരുക്കം. ഇതിന് ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് ഒരു കമ്പനി. 
 
നോ ഹാന്‍ഡില്‍ പോര്‍ഷന്‍ പാഡില്‍(No H-andL Portion PadL) എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. ഈ പാത്രത്തിന്റെ അറ്റത്ത് കൈപിടിക്കാന്‍ ചെറിയൊരു വിടവ് നല്‍കിയിട്ടുണ്ട്. ഇതില്‍ പിടിച്ച് വലിച്ചാല്‍ പാത്രം നമുക്ക് അരികിലേയ്ക്ക് നീക്കാം. പാത്രത്തില്‍ മുഴുവനായി തൊടേണ്ട. ഇനി പിസ എടുക്കാന്‍ പിസ സ്ലൈസിന്റെ അതേ ആകൃതിയിലും വലിപ്പത്തിലുമുള്ള പ്രത്യേക സ്പൂണും ഇതിനൊപ്പം നല്‍കും. പിസയില്‍ തൊടേണ്ട എന്ന് ചുരുക്കം. വട്ടത്തിലുള്ള കട്ടിങ് ബോര്‍ഡിന്റെ രൂപത്തിലാണ് ഈ പ്ലേറ്റ്.

എല്ലാ സ്ലൈസും ഒരേ  സൈസിലായിരിക്കും എന്നതാണ് പിസപ്രിയര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്ത. മാത്രമല്ല കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ റസ്റ്റൊറന്റുകള്‍ക്കും ഈ പാത്രം ഉപകാരപ്പെടും എന്നാണ് നിര്‍മാതാക്കളുടെ വിശ്വാസം

Content Highlights: Company creates 'next generation' pizza-serving plate with 'touchless border'