ര്‍ഗര്‍ മിക്കവര്‍ക്കും ഇഷ്ടഭക്ഷണമാണ്, ഒരുപാട് വിഭവങ്ങളില്ലെങ്കിലും ഒരു നേരം വിശപ്പിന് ആശ്വാസം നല്‍കാന്‍ ഒരു ബര്‍ഗര്‍മതി. ഫാസ്റ്റ്ഫുഡ് വിപണിയിലെ ഏറ്റവും പ്രധാനഭക്ഷണവും ബര്‍ഗറാണ്. ചീസും, സോസും, പച്ചക്കറികളും, ചിക്കനോ മുട്ടയോ പോലെ മാംസവും എല്ലാം ചേര്‍ന്ന് ബര്‍ഗറിന് പോഷകഗുണങ്ങളുമുണ്ട്.  എന്നാല്‍ കൊളംബിയയിലെ ഓറോ മക് കോയി എന്ന റസ്‌റ്റൊറന്റ് അല്‍പം കൂടി വ്യത്യസ്തമായ ബര്‍ഗറാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ബര്‍ഗറിനെ പൊതിയുന്ന ലെയര്‍ ഇരുപത്തിനാല് കാരറ്റ് സ്വര്‍ണമാണ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by TORO McCOY® (@toromcoy)

മക് കോയി റസ്‌റ്റോന്റ് ഈ വ്യത്യസ്തമായ ബര്‍ഗര്‍ നല്‍കിത്തുടങ്ങിയത് നവംബര്‍ 27 മുതലാണ്.  'ഇരുപത്തിനാല് കാരറ്റ് സ്വര്‍ണത്തില്‍ പൊതിഞ്ഞ ഡബിള്‍ മീറ്റും കാരമലൈസ്ഡ് ബീക്കണും ഡബിള്‍ചീസും നിറച്ച് ബര്‍ഗര്‍,' എന്നാണ് അവരുടെ പരസ്യത്തിലെ വാഗ്ദാനം. നിരവധിപ്പേരാണ് പരസ്യ വീഡിയോ കണ്ടുകഴിഞ്ഞത്. 

200,000 കൊളംബിയന്‍ പെസോസാണ് ബര്‍ഗറിന്റെ വില, അതായത് നാലായിരം രൂപയ്ക്ക് മുകളില്‍.

Content Highlights: Columbian Restaurant Makes 24-Karat Gold Burger