തിളക്കമുള്ള ചര്‍മം സ്വന്തമാക്കാന്‍ കഴിക്കാം കൊളാജന്‍ അടങ്ങിയ ഈ ഭക്ഷണങ്ങള്‍


പ്രതീകാത്മക ചിത്രം | Photo: canva.com/

ചര്‍മസംരക്ഷണം ഏത് കാലാവസ്ഥയിലും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. വരണ്ടുണങ്ങാത്ത, ആരോഗ്യമുള്ള ചര്‍മം എന്നത് ഏതൊരാളുടെയും സ്വപ്‌നമാണ്. എന്നാല്‍, ചര്‍മത്തിന്റെ ആരോഗ്യത്തെ നിര്‍ണയിക്കുന്നതില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും ഏറെ പ്രധാന്യമുണ്ട്. തിളക്കമാര്‍ന്ന ചര്‍മം സ്വന്തമാക്കുന്നതിന് കൊളാജന്‍ അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പ്രോട്ടീനാണ് കൊളാജന്‍. ചർമത്തിന്റെ ആരോഗ്യത്തിന് ഏറെ പ്രധാന്യമർഹിക്കുന്ന പ്രോട്ടീൻ കൂടിയാണിത്. കൊളാജന്‍ കൂടുതലായി അടങ്ങിയ ഏതാനും ഭക്ഷ്യവസ്തുക്കള്‍ പരിചയപ്പെടാം.

ചിക്കന്‍
കൊളാജന്റെ മികച്ച സ്രോതസ്സാണ് കോഴിയിറച്ചി. കോഴിയിറച്ചിയില്‍ വലിയൊരു അളവില്‍ കൊളാജൻ അടങ്ങിയിരിക്കുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നെല്ലിക്ക
സൂപ്പര്‍ ഫുഡ് എന്ന ഗണത്തിലാണ് നെല്ലിക്ക. വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സായ നെല്ലിക്ക മികച്ച ആന്റി ഓക്‌സിഡന്റായും പ്രവര്‍ത്തിക്കുന്നു. ആരോഗ്യമുള്ള ചര്‍മത്തിന് വിറ്റാമിന്‍ സി ഏറെ സഹായിക്കുന്നുണ്ട്. ഇത് കൂടാതെ, ദഹനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധശേഷി കൂട്ടുന്നതിനും നെല്ലിക്ക മികച്ചതാണ്.

മത്സ്യം
കൊളാജന്റെ മികച്ച സ്രോതസ്സാണ് മത്സ്യം. കടല്‍മത്സ്യങ്ങളിലും ശുദ്ധജലമത്സ്യങ്ങളിലും നമ്മുടെ ശരീരത്തില്‍ കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്ന ധാരാളം അമിനോ ആസിഡുകള്‍ അടങ്ങിയിരിക്കുന്നു.

പാലും പാലുത്പന്നങ്ങളും
മോര്, തൈര്‌, പനീര്‍, നെയ്യ് എന്നിവയെല്ലാം നമ്മുടെ ശരീരത്തില്‍ കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നവയാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ധാതുവായ സിങ്ക് കൊളാജന്‍ ഉത്പാദനത്തെ സ്വാധീനിക്കുന്നു.

പരിപ്പ്
നമുക്കാവശ്യമായ നിരവധി പോഷകങ്ങള്‍ പരിപ്പില്‍ അടങ്ങിയിരിക്കുന്നു. കോപ്പര്‍, മാംഗനീസ് എന്നീ ധാതുക്കള്‍ കൊളജന്‍ ഉത്പാദനം ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നവയാണ്.

Content Highlights: collagen rich foods for healthy and nourished skin, skin care tips, food, healthy food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


chintha jerome

1 min

തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി, കോപ്പിയടിച്ചതല്ല ആശയം ഉള്‍ക്കൊണ്ടു; വിശദീകരണവുമായി ചിന്ത ജെറോം

Jan 31, 2023

Most Commented