photo:facebook.com/suresh.pillai.1004
സാമൂഹിക മാധ്യമങ്ങളില്‍ വലിയ ജനപ്രീതി നേടിയ വ്യക്തിയാണ് ഷെഫ് സുരേഷ് പിള്ള. അദ്ദേഹത്തിന്റെ പ്രതിഭയും പാചകമികവും അദ്ദേഹത്തെ മലയാളിയുടെ പ്രിയങ്കരനാക്കി മാറ്റി. സാമൂഹിക മാധ്യമങ്ങളിലും സജീവമായ അദ്ദേഹം തന്റെ വിശേഷങ്ങളെല്ലാം പതിവായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഇദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു പ്രത്യേകതരം കാപ്പി കുടിയ്ക്കുന്ന വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. സ്വര്‍ണം ചുരണ്ടിയിട്ട കാപ്പി കഴിക്കുന്ന വീഡിയോ ആണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
ഇങ്ങനെയൊരു സ്‌പെഷ്യല്‍ കാപ്പിയെ കുറിച്ച് കേട്ടിരിക്കുന്നവര്‍ വളരെ കുറവാണ്. പലര്‍ക്കും ഇത്തരത്തില്‍ ഒരു കാപ്പിയുണ്ടെന്നുള്ളത് പുത്തന്‍ കാര്യമായിരിക്കും. അബുദാബി എമിറേറ്റ്‌സ് പാലസ് ഹോട്ടലില്‍ വച്ചാണ് ഷെഫ് ഈ പ്രത്യേക കാപ്പി കഴിച്ചിരിക്കുന്നത്. 24 കാരറ്റ് സ്വര്‍ണമാണ് ഇതില്‍ ചേര്‍ത്തിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.
അദ്ദേഹം പങ്കുവെച്ച വീഡിയോയില്‍ കാപ്പിയും അതിനകത്ത് സ്വര്‍ണത്തരികളും വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. വ്യത്യസ്തവും പുതുമയുള്ളതുമായ മറ്റ് പല ഡെസേർട്ടുകൾക്കൊപ്പമാണ് സ്വര്‍ണം ചേര്‍ത്ത കാപ്പിയും വച്ചിരിക്കുന്നത്. എന്നാല്‍ 'സ്വര്‍ണക്കാപ്പി'യുടെ പകിട്ട് വേറൊന്നിനും ഇല്ല. വീഡിയോയില്‍ ഇത് കുടിച്ചുകൊണ്ടാണ് ഇതെക്കുറിച്ച് അദ്ദേഹം വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്.
'അബുദാബി എമിറേറ്റ്‌സ് പാലസ് ഹോട്ടലിലെ 24 കാരറ്റ് സ്വര്‍ണം ചുരണ്ടിയിട്ട കാപ്പി...! ഇത് കുടിച്ചിട്ട് നാട്ടിലേക്ക് യാത്ര ചെയ്യാനിരുന്നതാണ്. പേടിച്ചിട്ട് യാത്ര രണ്ട് ദിവസത്തേക്ക് നീട്ടി... ഇനിയെങ്ങാനും നാട്ടിലെ എയര്‍പോട്ടില്‍ കീ കീ അടിച്ചാലോ..'- ഇങ്ങനെയൊരു അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ നിരവധിപ്പേര്‍ രസകരമായ കമന്റുമായെത്തിയിട്ടുണ്ട്.
Content Highlights: Chef Suresh Pillai ,Coffee sprinkled with gold;,coffee,food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..