മാസ്ക് അണിഞ്ഞ ചോക്ലേറ്റ് സാന്താക്ലോസുകൾ
ഫുഡ്ആര്ട്ടിസ്റ്റായ ലസാലോ റിമോഷി തന്റെ സാന്താക്ലോസിന് ഫേസ്മാസ്കുകള്‍ നല്കുന്ന തിരക്കിലാണ്. സാധാരണ സാന്താക്ലോസല്ല, ചോക്ലേറ്റില്‍ നിര്‍മിച്ച സാന്താക്ലോസിനാണ് മാസ്കുകള്‍ നല്‍കുന്നതെന്ന് മാത്രം. ഹംങ്കറിയിലെ ഒരു ഫുഡ് ഷോപ്പിലാണ് മാസ്കണിഞ്ഞ സാന്തകളെ റിമോഷി ഒരുക്കിയത്. കൊറോണക്കാലത്തിന്റെ ഭീകരതയില്‍ ആളുകളെ ബോധവത്ക്കരിക്കാനും രസിപ്പിക്കാനും ലക്ഷ്യമിട്ടാണ് ചോക്ലേറ്റ് ക്രിസ്മസ് അപ്പൂപ്പന്മാര്ക്ക് ക്രീം കൊണ്ട് ഫേസ് മാസ്ക് കൂടി നല്‍കിയത്.
എന്നാല്‍ റിമോഷിയുടെ ചോക്ലേറ്റുകള്‍ക്ക് കണക്കില്ലാതെ ഓര്‍ഡറുകള്‍ എത്തിയതോടെയാണ് ഇത് വാര്‍ത്തയായത്. 'സാന്താ കിലോമീറ്ററുകള്‍ സഞ്ചരിച്ചല്ലേ ഇവിടെ എത്തുക, അതുകൊണ്ട് മാസ്ക് ധരിക്കുന്നത് നല്ലതാണ്.' റിമോഷി റോയിറ്റേഴ്സിനോട് പറയുന്നു.
ഗ്ലൂട്ടന്‍ ഫ്രീ ഇറ്റാലിന്‍ ചോക്ലേറ്റിലാണ് സാന്താക്ലോസുകളെ ഉണ്ടാക്കുന്നത്. ഒരു ദിവസം 100 എണ്ണമെങ്കിലും കുറഞ്ഞത് തയ്യാറാക്കാറുണ്ട്. തൊപ്പി ചുവന്ന ഫുഡ് കളര്‍ കൊണ്ടാണ് ഒരുക്കുന്നത്. ചെറിയ മാസ്കുകള്‍ വെള്ള മര്സിപ്പാന് സ്ട്രിപ്പ്സുകള്‍ ഉപയോഗിച്ചും മാസ്കിന്റെ നാട ഐസിങ്ങുകൊണ്ടും തയ്യാറാക്കും.
നേരത്തെ പായ്ക്ക് ചെയ്താണ് സാന്താ ചോക്ലേറ്റുകള്‍ നല്‍കിയിരുന്നത്. ഇപ്പോള്‍ എല്ലാവര്ക്കും ഫേസ്മാസ്ക് അണിഞ്ഞ സാന്തയെ മതി. അതുകൊണ്ട് പൊതിഞ്ഞ് നല്കാന് പറ്റുന്നില്ലെന്നാണ് റിമോഷിയുടെ പരാതി. എങ്കിലും കൊറോണ തുടങ്ങിയപ്പോള്‍ മോശമായ കച്ചവടം കരകയറുന്നതിന്റെ സന്തോഷത്തിലാണ് റിമോഷി.
Content Highlights: Chocolate Santas get a Covid makeover wear face masks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..