ചാക്ലേറ്റ് സമൂസ പാവ് | Photo: instagram.com|foodie_on_enfield|
ചോക്ലേറ്റ് ബിരിയാണി, കെച്ചപ് ചേര്‍ത്ത തണ്ണിമത്തന്‍, ഐസ്‌ക്രീം ദോശ.. ഒട്ടു ചേര്‍ച്ചയില്ലാത്ത രണ്ടു രുചികള്‍ ഒന്നിച്ച് കഴിക്കുന്നതിന്റെ വീഡിയോകള്‍ ഏറ്റവുമധികം വൈറലായ വര്‍ഷമാണിത്. വടാപാവില്‍ വടയ്ക്കു പകരം ഐസ്‌ക്രീം നിറയ്ക്കുന്ന വീഡിയോ ഇക്കഴിഞ്ഞ ആഴ്ച്ചയാണ് വന്നത്. അതിനുപിന്നാലെയിതാ പുതിയൊരു ഫുഡ് കോമ്പോ കൂടി വൈറലാവുകയാണ്. ഇക്കുറി അത് ചോക്ലേറ്റ് സമൂസാ പാവ് ആണ്.
സമൂസയും വടാപാവും ചോക്ലേറ്റുമൊക്കെ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഈ മൂന്ന് രുചികള്‍ ഒന്നിച്ച് കഴിക്കുന്ന രീതിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പാവ് ബ്രെഡിനു മുകളില്‍ ചോക്ലേറ്റും സമൂസയും നിറച്ചു നല്‍കുന്നതാണിത്. സംഗതിയുടെ വീഡിയോയും നിരവധി പേര്‍ കണ്ടുകഴിഞ്ഞു.
പാവ്‌ബ്രെഡില്‍ ചോക്ലേറ്റ് സിറപ്പ് ഒഴിക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത് ശേഷം മുകളില്‍ സമൂസ വെക്കുന്നു. ഇനി അല്‍പം വൈറ്റ് ക്രീം കൂടി ചേര്‍ത്താല്‍ സംഗതി തയ്യാര്‍. വടയ്ക്കു പകരം സമൂസ ചേര്‍ത്തതും വ്യത്യസ്തതയ്ക്കായി ചോക്ലേറ്റ് സിറപ്പ് ചേര്‍ത്തതുമാണ് ഈ ഡിഷിനെ വ്യത്യസ്തമാക്കിയിരിക്കുന്നത്.
A post shared by Ashish Shrivastav (@foodie_on_enfield) on
ഗുജറാത്തിലെ സൂറത്തിലെ റെസ്റ്ററന്റില്‍ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഒരു ചോക്ലേറ്റ് സമൂസാ പാവിന്റെ വില മുപ്പത്തിയഞ്ചുരൂപയാണ്. പുതിയ വിഭവം പരീക്ഷിച്ചവര്‍ക്കെല്ലാം ഇഷ്ടമായെന്നാണ് റെസ്റ്ററന്റിന്റെ പ്രതികരണം. നിരവധി പേരാണ് വീഡിയോക്ക് കീഴെ പ്രതികരണവുമായെത്തിയിരിക്കുന്നത്.
രുചിക്കാന്‍ തോന്നുന്നുവെന്നും മനോഹരമായ കോമ്പിനേഷന്‍ എന്നുമൊക്കെ ചിലര്‍ കമന്റ് ചെയ്തപ്പോള്‍ ഭൂരിഭാഗം പേരും നല്ല മൂന്നുരുചികളെ നശിപ്പിച്ചു എന്ന് കമന്റ് ചെയ്തവരാണ്. എങ്ങനെയാണ് സമൂസയോട് ഇങ്ങനെ ചെയ്യാന്‍ കഴിഞ്ഞതെന്നാണ് അവരുടെ ചോദ്യം.
Content Highlights: Chocolate samosa pav Viral Video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..