വൈറലായ വീഡിയോയിൽ നിന്ന് | Photo: Instagram
ഇന്ത്യയുടെ തനത് വിഭവമാണ് ഗുലാബ് ജാമുന്. മധുരം കിനിയുന്ന പാനിയില്‍ മുങ്ങിക്കിടക്കുന്ന ചെറിയ ബോള്‍ പോലുള്ള പലഹാരമാണിത്. തെക്ക് കിഴക്കന്‍ മേഖലയില്‍ പിറവിയെടുത്ത ഗുലാബ് ജാമുന് രാജ്യമെമ്പാടും പ്രിയപ്പെട്ട മധുരപലഹാരങ്ങളിലൊന്നാണ്. ഗുലാബ് ജാമുന് പല വ്യത്യസ്ത വിഭവങ്ങള്‍ തയ്യാറാക്കുന്നതിനും ഉപയോഗിക്കാറുണ്ട്.
ഇപ്പോള്‍ ചോക്ക്ലേറ്റ് കൊണ്ട് തയ്യാര്‍ ചെയ്ത ഗുലാബ് ജാമുനാണ് ഭക്ഷണപ്രേമികളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇതിന് ആധാരം. ഒരു പാത്രം നിറയെ ചോക്ക്ലേറ്റ് കൊണ്ട് തയ്യാറാക്കിയ ഗുലാബ് ജാമുന്റെ മുകളില്‍ ചോക്ക്ലേറ്റ് സോസ് ഒഴിക്കുന്നതാണ് വീഡിയോയിലുള്ളത്.
ഫുഡ് ബ്ളോഗറായ റിച്ച മിശ്രയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ദൈവത്തെയോര്‍ത്ത് ഗുലാബ് ജാമുനെ വെറുതെ വിടൂ. നിങ്ങള്‍ ഇത് ചെയ്യാന്‍ പാടില്ലായിരുന്നു എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വളരെക്കുറഞ്ഞ സമയം കൊണ്ടാണ് വീഡിയോ വൈറലായത്. ഇത് ഗുലാബ് ജാമുന് അല്ലെന്നും കേക്ക് പോപ്സ് ആണെന്നും വീഡിയോ കണ്ട് ഒരാള്‍ അഭിപ്രായപ്പെട്ടു. ഭക്ഷണത്തിന്റെ യഥാര്‍ത്ഥ രുചിയെ എന്തിനാണ് എല്ലാവരും ചേര്‍ന്ന് നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. ചോക്ക്ലേറ്റിനെക്കാള് എപ്പോഴും മികച്ചത് ഗുലാബ് ജാമുന് തന്നെയാണ്-മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
Content Highlights: chocolate gulab jamun video, bizzare food, viral video, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..