പ്രതീകാത്മക ചിത്രം | ഫോട്ടോ: ഗൃഹലക്ഷ്മി
ലോകമെമ്പാടുമുള്ള മധുരപ്രേമികളുടെ ഇഷ്ടവിഭവമാണ് ചോക്ലേറ്റ്. പല്ലുകള്‍ക്ക് ബലം നല്‍കുക, ആര്‍ത്തവദിനങ്ങളിലെ വേദന അകറ്റുക തുടങ്ങി ഒട്ടേറെ ഗുണങ്ങള്‍ ചോക്ലേറ്റിനുണ്ട്. എന്നാല്‍, ഒരു നിശ്ചിത അളവില്‍ക്കൂടുതല്‍ ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു. ചോക്ലേറ്റിലുള്ള കൊഴുപ്പും മധുരവുമാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണം. അതിനാല്‍, ഇത് കൂടിയ അളവില്‍ കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുന്നു.
ശരീരഭാരം വര്‍ധിക്കുന്നു
നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ആണെങ്കില്‍ ചോക്ലേറ്റ് ഒഴിവാക്കുന്നതാണ് ഉത്തമം. ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പും മധുരവുമാണ് ശരീരഭാരം വര്‍ധിപ്പിക്കുന്നത്. ചോക്ലേറ്റ് ഒഴിവാക്കിയുള്ള ഡയറ്റ് പിന്തുടരുന്നത് ശരീഭാരം വേഗം കുറയ്ക്കാന്‍ സഹായിക്കും.
ഹൃദയാരോഗ്യത്തെ ബാധിക്കും
ചോക്ലേറ്റ് കഴിക്കുന്നത് താത്കാലികമായെങ്കിലും നിങ്ങളെ സന്തോഷിപ്പിക്കുമെങ്കിലും അത് ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കാനുള്ള സാധ്യത ഏറെയാണ്. ചോക്ലേറ്റ് സ്ഥിരമായി ഒരു നിശ്ചിത അളവില്‍കൂടുതല്‍ കഴിക്കുന്നത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അസിഡിറ്റിക്ക് കാരണമാകും
ചോക്ലേറ്റ് അമിതമായി കഴിക്കുന്നത് ആമാശത്തില്‍ അസിഡിറ്റിക്ക് കാരണമാകും. ഇത് നെഞ്ചെരിച്ചില്‍പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കും.
ഉറക്കം കുറയ്ക്കും
ചോക്ലേറ്റില്‍ കഫീന്‍ അടങ്ങിയിരിക്കുന്നു. ഇത് ഏറെ നേരം ഉണര്‍വോടെ ഇരിക്കാന്‍ പ്രേരിപ്പിക്കുന്നു. രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ചോക്ലേറ്റ് കഴിക്കുന്നത് ഉറക്കത്തെ ബാധിക്കും.
Content Highlights: chocolate effect on body bad effect of chocolate
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..