ട്വിറ്റർ വീഡിയോയിൽ നിന്ന്|twitter.com|RTthehoodstar
തീരെ ചേർച്ചയില്ലെന്നു തോന്നുന്ന രണ്ടു ഭക്ഷണ വിഭവങ്ങൾ ഒന്നിച്ച് കഴിക്കുന്ന രീതി അടുത്തിടെ കൂടുതലായി കാണാറുണ്ട്. സ്ട്രോബെറി പിസയും ചായ് പാസ്തയുമൊക്കെ വൈറലായതിനു പിന്നാലെയിതാ മറ്റൊരു വിചിത്ര കോമ്പിനേഷൻ കൂടി തരംഗമാവുകയാണ്. ഇക്കുറി അത് വ്യത്യസ്തമായൊരു ഫ്രൈഡ് ചിക്കൻ റെസിപ്പിയാണ്.
ചിക്കൻ വിവിധ വിധത്തിൽ പൊരിക്കുന്നതു കണ്ടിട്ടുണ്ടാവും. എന്നാൽ ഇപ്പോൾ വൈറലായിരിക്കുന്നത് ചോക്ലേറ്റിൽ മുക്കിപ്പൊരിച്ച ഒരു ചിക്കനാണ്. കേൾക്കുമ്പോൾ ഇതെന്ത് ചിക്കൻ എന്നു തോന്നുമെങ്കിലും സംഗതിയുടെ വീഡിയോ സഹിതം സമൂഹമാധ്യമത്തിൽ വൈറലാവുന്നുണ്ട്.
ചിക്കൻ ഫ്രൈ ചെയ്യുന്നതിന്‌റെ തുടക്കംമുതൽ വീഡിയോയിൽ കാണിക്കുന്നുണ്ട്. കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന ചിക്കൻ ഒരുപാത്രത്തിൽ വച്ചിരിക്കുന്ന ഉരുക്കിയ ചോക്ലേറ്റിൽ മുക്കിയെടുക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം തിളച്ച എണ്ണയിലേക്കിട്ട് വറുത്തുകോരുന്നു. ചോക്ലേറ്റ് കോട്ടിങ്ങോടുകൂടിയ അരികിൽ വച്ച സോസ്മിശ്രിതത്തിൽ മുക്കിയെടുത്തു കഴിക്കാൻ പാകത്തിൽ വെക്കുന്നതും വീഡിയോയിൽ കാണാം.
പത്ത് ലക്ഷത്തിൽപ്പരം പേരാണ് ഇതിനകം വീഡിയോ കണ്ടിരിക്കുന്നത്. രസകരമായ കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. ചിക്കനോട് എങ്ങനെയാണ് ഇങ്ങനെ ചെയ്യാൻ തോന്നുന്നതെന്നും ഇത് ഭക്ഷണത്തോടുള്ള കുറ്റകൃത്യമാണെന്നും ചിക്കനോടുള്ള ക്രൂരതയാണെന്നുമൊക്കെ പോകുന്നു കമന്റുകൾ.
Content Highlights: Chocolate Coated Fried Chicken Viral Video


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..