ക്ഷണ വിപണിയിലാണ് ഇപ്പോള്‍ കടുത്ത മത്സരം. ഓരോ ഭക്ഷണ ശാലകളും കൂടുതല്‍ ഉപഭോക്താക്കളെ തങ്ങള്‍ക്ക് ലഭിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. വീട്ടിലെ ഭക്ഷണമെന്നും ഏറ്റവും നല്ല ഭക്ഷണമെന്നും വ്യത്യസ്ത രുചിയെന്നും പല അവകാശ വാദങ്ങള്‍ക്കിടയിലാണ് വ്യത്യസ്തമായ ഒരു മെനുവുമായി കാനഡയിലെ മോണ്ട്‌റിയലിലെ ഒരു ചൈനീസ് റസ്‌റ്റൊറന്റ് എത്തിയിരിക്കുന്നത്. ഫെയ്ഗാങ് ഫെയ് എന്നയാളുടെതാണ് ആന്റി ദായി (Aunt Dai) എന്ന റസ്റ്റൊറന്റ്.   

സത്യസന്ധമായ മെനു എന്നാണ് ഈ റസ്‌റ്റൊറന്റിലെ മെനു ട്വിറ്ററില്‍ പങ്കുവച്ചു കൊണ്ട് ഒരാള്‍ കുറിച്ചത്.  ഓരോ വിഭവത്തിന്റെയും വിശദമായ കുറിപ്പും ഉണ്ടാക്കുന്ന വിധവും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ഈ ഹോട്ടല്‍ മെനുവില്‍. എന്താണ് ഓരോരുത്തരും കഴിക്കാന്‍ പോകുന്നതെന്നും ചേരുവകളും എല്ലാമുണ്ട്.

' ആന്റി ദായി എന്റെ പ്രിയപ്പെട്ട റസ്‌റ്റൊറന്റാണ്. ഭക്ഷണത്തേക്കാള്‍ നമ്മളെ ആകര്‍ഷിക്കുക ആ മെനു തന്നെയാണ്. വിഭവങ്ങളെ പറ്റി ഉടമയുടെ വളരെ സത്യസന്ധമായ വിവരണങ്ങളാണ് അതില്‍ മുഴുവനും.' കിം ബ്ലയര്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് കുറിക്കുന്നു.

Content Highlights: Chinese Restaurant's Unique Menu Goes Viral