വീഡിയോയിൽ നിന്ന് | Photo: facebook.com|watch|chaudairyicecream|
പുതുതലമുറയ്ക്ക് പ്രിയപ്പെട്ട സ്‌നാക്‌സുകളിലൊന്നാണ് ബര്‍ഗര്‍. അതുപോലെ തന്നെ പലര്‍ക്കും പ്രിയപ്പെട്ട മധുരവിഭവമാണ് ഐസ്‌ക്രീം. രണ്ടും വേറിട്ടു നിന്നാല്‍ രുചികരം തന്നെ, എന്നാല്‍ ഒന്നിച്ചു വിളമ്പിയാലോ? സംഗതി കേട്ട് കൗതുകം തോന്നുമെങ്കിലും ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത് ചിക്കന്‍ ബര്‍ഗര്‍ ഐസ്‌ക്രീമിന്റെ വീഡിയോ ആണ്.
ചിക്കന്‍ ബര്‍ഗര്‍ നിരത്തിവച്ച് കേക്ക് രൂപത്തിലാക്കി എങ്ങനെ കഴിക്കാം എന്ന ചിത്രം വൈറലായതിനു പിന്നാലെയാണ് ഈ ബര്‍ഗര്‍ ഐസ്‌ക്രീം വീഡിയോ സമൂഹമാധ്യമത്തില്‍ നിറയുന്നത്. ചിക്കന്‍ ബര്‍ഗറിനെ ഐസ്‌ക്രീം രൂപത്തിലാക്കി മാറ്റുന്നതാണ് വീഡിയോയിലുള്ളത്. പാകിസ്താനില്‍ നിന്നുള്ള ചൗധരി ഐസ്‌ക്രീം പാര്‍ലര്‍ ആണ് വ്യത്യസ്തമായ ഈ ആശയത്തിനു പിന്നില്‍.
മക്‌ഡൊണാള്‍ഡ്‌സ് ചിക്കന്‍ ബര്‍ഗര്‍ പൊതിയില്‍ നിന്ന് തുറക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. മയണൈസും സോസും നിറഞ്ഞ ബര്‍ഗറിനെ മധുരമാര്‍ന്ന ഐസ്‌ക്രീമാക്കി മാറ്റുകയാണ് കക്ഷി. അതിനായി ബര്‍ഗറിനെ ഇടിച്ച് കുനുകുനെ കഷ്ണങ്ങളാക്കി മാറ്റുകയാണ്. വീണ്ടും വീണ്ടും ചതച്ച് പേസ്റ്റ് രൂപത്തിലാക്കുന്നു. ഇതിലേക്ക് പാലും ക്രീമും ചേര്‍ത്ത് ഐസ്‌ക്രീം പരുവത്തിലാക്കുന്നു. ശേഷം ഒരു ചെറിയ കപ്പില്‍ ഐസ്‌ക്രീം സ്‌കൂപ്പായി നല്‍കുന്നു.
എന്നാല്‍ വീഡിയോ കണ്ടവരിലേറെയും ഈ വിഭവത്തെ വിമര്‍ശിക്കുകയാണ്. മക്‌ഡൊണാള്‍ഡ്‌സ് ഈ വീഡിയോ കണ്ടാല്‍ ചിക്കന്‍ ബര്‍ഗര്‍ ഉണ്ടാക്കുന്നതേ നിര്‍ത്തുമെന്നാണ് ഒരാളുടെ കമന്റ്. ബര്‍ഗറിനോട് അല്‍പംകൂടി മര്യാദയാകാമായിരുന്നു എന്ന് ബര്‍ഗറും ഐസ്‌ക്രീമും നശിപ്പിച്ചു എന്നും കമന്റ് ചെയ്യുന്നവരുണ്ട്.
Content Highlights: Chicken burger ice-cream viral video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..