വൈറൽ വീഡിയോയിൽ നിന്നും | Photo: Instagram
ചോക്ക്‌ലേറ്റ് കൊണ്ട് വിവിധ രൂപങ്ങളുണ്ടാക്കി സോഷ്യല്‍ മീഡിയയെ അമ്പരിപ്പിക്കുന്ന ഷെഫ് ആണ് അമൗരി ഗുഷിയോണ്‍. വിവിധ മുതല, ജിറാഫ്, ഒച്ച് തുടങ്ങി ജീവികളുടെയും ചെസ് ബോര്‍ഡ്, ഹെഡ് ഫോണ്‍, വാഹനങ്ങള്‍ എന്നിവയുടെയുമെല്ലാം രൂപങ്ങള്‍ ചോക്ലേറ്റില്‍ നിര്‍മിച്ച് സോഷ്യല്‍ മീഡിയയെ പതിവായി ഞെട്ടിപ്പിക്കാറുണ്ട് അദ്ദേഹം. ഇത്തരം രൂപങ്ങള്‍ നിര്‍മിക്കുന്ന വീഡിയോകള്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഷെയര്‍ ചെയ്യാറ്. ഇന്‍സ്റ്റഗ്രാമില്‍ ലക്ഷക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ പിന്തുടരുന്നത്.
ചോക്ക്‌ലേറ്റ് കൊണ്ടുള്ള ഓന്തിനെ നിര്‍മിച്ചാണ് ഇത്തവണ അദ്ദേഹമെത്തിയിരിക്കുന്നത്. ഓന്തിനെ നിര്‍മിക്കുന്നതിന്റെ മുഴുവന്‍ വീഡിയോയും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ചോക്ക്‌ലേറ്റ് കൊണ്ടുള്ള മഴക്കാടില്‍ അമ്മയും കുഞ്ഞും സന്തോഷിക്കുകയാണെന്ന് വീഡിയോ പങ്കുവെച്ച് അദ്ദേഹം പറഞ്ഞു.
ഓന്തിനൊപ്പം മരച്ചില്ല, ഇലകള്‍, പൂവുകള്‍ എന്നിവയെല്ലാം ഷെഫ് നിര്‍മിക്കുന്നത് വീഡിയോയിലുണ്ട്. ഏഴ് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. ആറരലക്ഷത്തില്‍ അധികം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുമുണ്ട്.
ഷെഫിന്റെ കലാവാസനയെ പ്രകീര്‍ത്തിന് നിരവധിപേരാണ് വീഡിയോയുടെ താഴെ കമന്റുമായി എത്തിയിരിക്കുന്നത്. അദ്ദേഹമുണ്ടാക്കുന്ന ഓരോന്നും ശ്രേഷ്ഠമായ കലാസൃഷ്ടിയാണെന്നും മികച്ചവയാണ് അവ ഓരോന്നുമെന്നും ഒരാള്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..