മണിച്ചിത്രത്താഴിലെ നാഗവല്ലിയും ജാപ്പനീസ് റ്റെപൻയാക്കിയും; ഷെഫ് സുരേഷ് പിള്ള കണ്ട മോഹൻലാൽ


മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം ഇന്‍സ്റ്റയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 

ഷെഫ് സുരേഷ് പിള്ള ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം | Photo: Instagram

മോഹന്‍ലാലിന്റെ കൊച്ചിയിലെ പുതിയ വീട്ടില്‍ അതിഥിയായെത്തിയതിന്റെ വിശേഷങ്ങള്‍ പങ്കിട്ടിരിക്കുകയാണ് ഷെഫ് സുരേഷ് പിള്ള. ഭക്ഷണത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ഏറെ താത്പര്യത്തോടെ, വാതോരാതെ മോഹന്‍ലാല്‍ സംസാരിച്ചുവെന്ന് സുരേഷ് പിള്ള ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം ഇന്‍സ്റ്റയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

മണിച്ചിത്രത്താഴ് സിനിമയില്‍ നാഗവല്ലി സണ്ണിക്ക് അല്ലിയുടെ ആഭരണങ്ങളെക്കുറിച്ച് വിവരിച്ച് നല്‍കുന്ന അതേ ഭാവത്തോടെയാണ് മോഹന്‍ലാല്‍ തന്റെ അടുക്കളയിലെ റാഷണല്‍ കോംബി ഓവന്‍, തെര്‍മോമിക്‌സ്, ജാപ്പനീസ് റ്റെപൻയാക്കി എന്നിവ തന്നെ പരിചയപ്പെടുത്തി തന്നതെന്ന് സുരേഷ് പിള്ള കുറിക്കുന്നു.അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം...

An evening with one and only @mohanlal ??ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടില്‍ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം..! ഞാന്‍ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കുറുകള്‍... നാഗവല്ലി സണ്ണിക്ക് ആഭരണങ്ങള്‍ വിവരിച്ച് കൊടുക്കുന്ന അതെ ഭാവത്തോടെ അദ്ദേഹത്തിന്റെ അടുക്കളയിലെ Rational Combi Oven, Thermomix, japanese teppanyaki grill എന്നിവ എനിക്ക് കാണിച്ച് തന്നത്... ലാലേട്ടന്‍ അഭിനേതാവായിരുന്നില്ലങ്കില്‍ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകള്‍ കേള്‍ക്കുബോള്‍ എനിക്ക് തോന്നി.. ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീന്‍ അച്ചാറും നിറയെ തേങ്ങയിട്ട ഇടിയപ്പവും അദ്ദേഹത്തോടൊപ്പം കഴിച്ചു. Thank you Laletta for the amazing evening


Content Highlights: chef suresh pilla visits mohanlals new house, food, international chef day, chef suresh pilla


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented