വെജിറ്റേറിയന്‍ ഭക്ഷണങ്ങളിലെ രാജാവാണ് കൂണുകള്‍. പറമ്പില്‍ ധാരാളം ഉണ്ടാവുന്നതും വ്യാവസായിക അടിസ്ഥാനത്തില്‍ തയ്യാറാക്കാനും പറ്റിയതാണ് കൂണുകള്‍. പറമ്പില്‍ താനേ വളരുന്നതില്‍ ഭക്ഷ്യയോഗ്യമായതും അല്ലാത്തതുമുണ്ട് ഇവയെ കൃത്യമായി മനസിലാക്കി ഉപയോഗിച്ചില്ലെങ്കില്‍ വിഷബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്. പ്രശസ്ത ഷെഷ് സഞ്ജയ് കപൂര്‍ കൂണുകളുടെ ഗുണങ്ങളെ കുറിച്ച് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ഷെഫ് ഇക്കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.

1. വളരെ കുറച്ച് കലോറി മാത്രമുള്ള കൂണുകള്‍ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.

2. ആന്റിഓക്സിഡന്റ്സിന്റെ കലവറയാണ് കൂണുകള്‍.

3. ഫൈബറുകള്‍ ധാരാളം അടങ്ങിയ ഇവ പ്രോട്ടിനുകള്‍ കൊണ്ട് സമ്പുഷ്ടമാണ്.

വ്യത്യസ്ത ഇനം ഭക്ഷ്യയോഗ്യമായ കൂണുകള്‍ നിലവിലുണ്ട്. - സഞ്ജയ് പറയുന്നു. കൂണ് ഉപയോഗിച്ച് റൈസ്, സൂപ്പ്, കറികള്‍ എന്നിവ തയ്യാറാക്കാവുന്നതാണ്. സാലഡുകളിലും കൂണുകള്‍ ഉപയോഗിക്കാം.

Content Highlights: chef Sanjeev Kapoor shares about mushrooms