പഴമയുടെ രുചിപ്പെരുമയിൽ ചട്ടിച്ചോറ്; രാജ്യതലസ്ഥാനത്തുണ്ട് തനത് മലബാർ രുചി


സപ്ത സഞ്ജീവ്

ചട്ടിച്ചോറ്

മീന്‍കറി വെച്ച് മണ്‍ചട്ടിയില്‍ ചോറ് കുഴച്ച് കഴിക്കുന്ന പ്രതീതി പകരുന്ന, പഴമയുടെ രുചിപ്പെരുമ വിളിച്ചോതുന്ന ന്യൂജെന്‍ വിഭവമാണ് ചട്ടിച്ചോറ്. ഇന്‍സ്റ്റഗ്രാമിലെയടക്കം റീലുകളിലൂടെയും മറ്റു യുട്യൂബ് വീഡിയോകളിലൂടയും പ്രശസ്തമായ ചട്ടിച്ചോറ് ഇന്ന് കേരളത്തിനകത്തും പുറത്തും താരമാണ്. ഡല്‍ഹിയിലും ഇതിനകം നിരവധി സ്ഥലങ്ങളില്‍ ചട്ടിച്ചോറ് എത്തിക്കഴിഞ്ഞു. നല്ല നാടന്‍ മലബാര്‍ രുചിയില്‍ ചട്ടിച്ചോറ് ആസ്വദിക്കണമെങ്കില്‍ ഒട്ടും വൈകാതെ ഖുതുബ് മിനാറില്‍ നിന്നും 400 മീറ്റര്‍ അകലെ ലാഡോസറായിലെ 'തട്ടകം മലബാര്‍' റെസ്റ്റോറന്റിലേക്ക് വെച്ചുപിടിച്ചോളൂ.

മട്ട അരിയുടെ ചോറാണ് പ്രധാന വിഭവം. മീന്‍കറി, വറുത്ത മീന്‍, ബീഫ് ഫ്രൈ, ചിക്കന്‍ ഫ്രൈ, ഓംലെറ്റ്, തോരന്‍, ഒഴിച്ചുകറി, തേങ്ങാച്ചമ്മന്തി, അച്ചാര്‍, കൊണ്ടാട്ടം മുളക്, ചുട്ട പപ്പടം, തൈര് എന്നിവയാണ് ചട്ടിച്ചോറിലെ മറ്റു വിഭവങ്ങള്‍. ഒഴിച്ചുകറിയായി അവിയല്‍, പരിപ്പുകറി, കൂട്ടുകറി ഇവയിലേതെങ്കിലുമാണ് വിളമ്പുക. ഇവയെല്ലാം മണ്‍ചട്ടിയില്‍ നിരത്തിവെയ്ക്കുന്നതു കണ്ടമാത്രയില്‍ മനം നിറയും, കഴിച്ചാല്‍ വയറും. മലയാളികള്‍ക്കുപുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരും ഒരുപോലെ ചട്ടിച്ചോറിന്റെ ആരാധകാരാണെന്ന് സാക്ഷ്യപ്പെടുത്തുന്നു ഇവര്‍. 250 രൂപയാണ് വില. പാഴ്‌സലാണെങ്കില്‍ 320 രൂപ നല്‍കണം.

അല്‍ഫാം, കുഴിമന്തി, ബോട്ടി, ബീഫ് ചില്ലി എന്നിങ്ങനെ കേരളത്തിലെ ഒരു ശരാശരി റെസ്റ്റോറന്റില്‍ ലഭിക്കുന്ന എല്ലാ വിഭവങ്ങളും ഇവിടെയും ലഭിക്കും. സമൂസ, ചിക്കന്‍ അരിയുണ്ട, കൊഴുക്കട്ട, കലത്തപ്പം, ചട്ടിപ്പത്തിരി, പരിപ്പുവട, ഉള്ളിവട, ഉഴുന്നുവട, പഴംപൊരി തുടങ്ങിയ പലഹാരങ്ങള്‍ തൊട്ട് നാടന്‍ വീശിയടിച്ച ചായ വരെ ഇവിടെയുണ്ട്. നാലുവര്‍ഷം മുമ്പാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി രജിത്ത് ലാല്‍ ലാഡോ സരായില്‍ മലബാര്‍ രുചിയില്‍ ഭക്ഷണം ലഭിക്കുന്ന തട്ടുക്കട ആരംഭിക്കുന്നത്. ഡല്‍ഹിക്കാര്‍ക്കും മലബാര്‍ രുചിയില്‍ ഭക്ഷണം നല്‍കണമെന്ന ആഗ്രഹത്താലാണ് പേഴ്‌സണല്‍ ട്രെയിനറായ രജിത്ത് കട തുടങ്ങിയത്.

കോവിഡിന്റെ മൂന്ന് തരംഗങ്ങളും പ്രതിസന്ധിയായെങ്കിലും ഇന്ന് ആ തട്ടുകടയുടെ സ്ഥാനത്ത് ചെറുപ്പക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ രൂപം മാറ്റം വരുത്തിയ ഒരു കട തന്നെയാണ്. സഹായത്തിന് സഹോദരന്‍ സജിത്ത് ലാലും ബന്ധു രതീഷുമുണ്ട്. മലയാളികളടക്കം ഏഴ് ജോലിക്കാരുമുണ്ട്. കല്യാണമടക്കം വലിയ പാര്‍ട്ടിഓര്‍ഡറുകളും ഇവര്‍ സ്വീകരിക്കുന്നുണ്ട്. സ്വിഗ്ഗി, സൊമാറ്റോ എന്നിവയിലും ലഭ്യമാണ്.

Content Highlights: chatti chore, malabar menu at new delhi, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented