മലബാർ രുചിക്കൂട്ടൊരുക്കി പാലക്കാട്ടുണ്ട് 'അറ്റ് ഹോം കിച്ചൻ'


ക്രിസ്റ്റീന സാലി ജോസ്

ചിക്കന്‍, ബീഫ് എന്നിങ്ങനെ രണ്ടുതരം ചട്ടിച്ചോര്‍ ഇവിടെ ലഭ്യമാണ്.

പാലക്കാട് ഹരിക്കാരത്തെരുവിലെ ഹോം കിച്ചണിൽ ചട്ടിച്ചോറ് വിളമ്പുന്ന പ്രജിത് പ്രേമനും സഹായി വിജിത്തും

പാലക്കാട്: ഉച്ചയ്ക്ക് വിശന്നുപൊരിഞ്ഞിരിക്കുമ്പോള്‍ ഒരുചട്ടി നിറച്ച് ചോറും ബീഫും മീനും ചിക്കനുമടക്കം പത്തോളം വിഭവങ്ങള്‍ മുന്നിലെത്തിയാല്‍ എങ്ങനെയുണ്ടാകും... ആലോചിക്കുമ്പോളെ നാവില്‍ കൊതിയൂറുമല്ലേ... ഇത്തരത്തിലുള്ള ചട്ടിച്ചോറുമായി രുചിയുടെ പുതിയതരംഗം സൃഷ്ടിക്കുകയാണ് പാലക്കാട് ഹരിക്കാരത്തെരുവില്‍ പ്രജിത് പ്രേമന്‍ നടത്തുന്ന 'അറ്റ് ഹോം കിച്ചണ്‍'.

ഉച്ചയ്ക്ക് 12 മുതല്‍ രണ്ടരവരെ ഹരിക്കാരത്തെരുവില്‍ ചട്ടിച്ചോറ് കഴിക്കാനെത്തുന്നവരുടെ തിരക്കാണ്. ചോറ്, തോരന്‍, അവിയല്‍, അച്ചാര്‍, പപ്പടം, തൈര്, ബീഫ്/ചിക്കന്‍ റോസ്റ്റ്, ഫ്രൈ, മീന്‍ വറുത്തത്, ചമ്മന്തി എന്നിങ്ങനെ പത്തോളം വിഭവങ്ങളാണ് ചട്ടിച്ചോറിലുള്ളത്. സാമ്പാര്‍, രസം എന്നിവയും ഒപ്പം ലഭിക്കും.

ചിക്കന്‍, ബീഫ് എന്നിങ്ങനെ രണ്ടുതരം ചട്ടിച്ചോര്‍ ഇവിടെ ലഭ്യമാണ്. ബീഫ് ചട്ടിച്ചോറിന് 110 രൂപയും ചിക്കന്‍ ചട്ടിച്ചോറിന് 130 രൂപയുമാണ് വില. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം 'ചട്ടിച്ചോര്‍ റീല്‍സിന്' ആരാധകരേറെയാണ്. ഇതുകണ്ട് ചട്ടിച്ചോറ് കഴിക്കാനായി മറ്റുസ്ഥലങ്ങളില്‍നിന്ന് ഇവിടെയെത്തുന്നവരും നിരവധിയാണ്.

ചട്ടിച്ചോറുപോലെ ഭാവിയില്‍ കൂടുതല്‍ മലബാര്‍ വിഭവങ്ങളെ പാലക്കാടിന് പരിചയപ്പെടുത്താനാണ് അറ്റ് ഹോം കിച്ചന്റെ ശ്രമം. ചട്ടിബിരിയാണിയും ഇറച്ചിപ്പുട്ടുമെല്ലാമാണ് അടുത്തതായി അണിയറയിലൊരുങ്ങുന്ന വിഭവങ്ങള്‍. മൊഞ്ചത്തി കോയിക്കറീം, ഹൈദരാബാദി കോയിക്കറീം, നെയ്‌ച്ചോറുമെല്ലാം ഇവിടുത്തെ താരങ്ങളാണ്. ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പുകളിലൂടെയും അറ്റ് ഹോം കിച്ചണിലെ രുചിയറിയാം.

സംസാരിച്ചുകൊണ്ടിരിക്കെ രണ്ടുപേര്‍ കടയിലേക്ക് കയറിവന്നു. 'ചേട്ടാ, ചട്ടിച്ചോറുണ്ടോ' ഇന്നത്തെ ചട്ടിച്ചോറ് കഴിഞ്ഞെന്നു പറഞ്ഞപ്പോള്‍ എന്നാല്‍ നാളെ വരാമെന്ന് മറുപടി.

ചട്ടിച്ചോറിനെ തേടിപ്പിടിച്ചുവരുന്ന കസ്റ്റമേഴ്‌സാണ് തങ്ങളുടെ വിജയമെന്ന് പറഞ്ഞ് പ്രജിത്ത് ഒരുചിരി പാസാക്കി. നല്ല കോയിക്കറീന്റെ മൊഞ്ചുള്ള ചിരി.

Content Highlights: chatti chore, at home kitchen at palakkad, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented