ചായ എന്നു കേൾക്കുമ്പോഴേക്കും ചാടിവീഴുന്നവരുണ്ട്. ചായ ഒരു വികാരമായി കൊണ്ടുനടക്കുന്നവർ. അത്തരക്കാരെ അൽപം നിരാശപ്പെടുത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ചായ എങ്ങനെ തയ്യാറാക്കാം എന്നു പറഞ്ഞ് വൈറലാകുന്ന വീഡിയോക്ക് കീഴെ ചായ പ്രേമികളുടെ ബഹളമാണ്.
സാധാരണപോലെ ഒരുപാത്രത്തിൽ ചായയ്ക്കുള്ള വെള്ളം തിളപ്പിക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ടീ ബാഗും ഏലയ്ക്കയും കറുവാപ്പട്ടയും ഗ്രാമ്പുവും ഇഞ്ചിയുമൊക്കെ ഇടുന്നതു കാണാം. ഇനി നന്നായി ഇളക്കി പഞ്ചസാര ചേർത്ത തേങ്ങാപ്പാൽ ചേർത്ത് ഇളക്കുന്നു. തീർന്നില്ല അൽപം മേപ്പിൾ സിറപ്പ് കൂടി ഇട്ട് ഇളക്കിയാണ് ചായ കപ്പിലേക്ക് മാറ്റുന്നത്.
Learn how to make a chai latte -- without the coffee shop price tag. pic.twitter.com/pVZTEBXyL3
— WebMD (@WebMD) September 27, 2020
യഥാർഥ ചായപ്രേമികൾക്ക് ഈ വീഡിയോ തീരെ ദഹിച്ച മട്ടില്ല. ചായയിലെ ഓരോ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് അവരുടെ കമന്റുകൾ. ബിരിയാണിയേക്കാൾ കൂടുതൽ മസാലയാണ് ഈ ചായയിൽ ചേർത്തിരിക്കുന്നതെന്ന് ചിലർ പറയുന്നു. ഇനി ചിലർ ചോദിക്കുന്നത് ചായയിൽ തേങ്ങാപ്പാലിനെന്തു കാര്യമെന്നാണ്. മേപ്പിൾ സിറപ്പ് ചായയിൽ ചേർക്കുന്നത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ലെന്നും ഈ ചായ കുടിക്കുന്നതിനു പകരം ബിരിയാണി കഴിക്കുന്നതാണ് നല്ലത് എന്നുമൊക്കെ പോകുന്നു കമന്റുകൾ.
Content Highlights: Chai Latte’ Made With Coconut Milk, Maple Syrup Viral Video