സ്‌ക്രീം ഇഷ്ടമില്ലാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ ഐസ്‌ക്രീം ശീലമാക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നും നമുക്കറിയാം. എന്നാല്‍ ഐസ്‌ക്രീമിനെ ആരോഗ്യകരമായ ഭക്ഷണമാക്കി മാറ്റാനുള്ള വഴികള്‍ പങ്കുവയ്ക്കുകയാണ് സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റായ പൂജ മഖീജ. വീഗന്‍, ഷുഗര്‍ ഫ്രീ ഐസ്‌ക്രീം വീട്ടിലുണ്ടാക്കാനുള്ള വഴികളാണ് തന്റെ പുതിയ ഇന്‍സ്റ്റഗ്രാമിലൂടെ പൂജ പറയുന്നത്. 

'ലോക്ഡൗണും കൊറോണയും മോശമാക്കുന്ന നമ്മുടെ ജീവിതത്തെ ഒന്നു സന്തോഷിപ്പിക്കേണ്ടെ? ആരോഗ്യം മോശമാക്കുകയല്ല നല്ലതാക്കുകയാണ് ഈ സമയത്ത് വേണ്ടത്. ആരോഗ്യകരമായ, വീഗന്‍, ഷുഗര്‍ഫ്രീ, എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹോംമെയ്ഡ് ഐസ്‌ക്രീം.. എല്ലാവര്‍ക്കും ഇത് ഇഷ്ടമാകും.' പൂജ കുറിക്കുന്നു. ഒപ്പം ഹെല്‍ത്തി ഹോം മെയ്ഡ് ഐസ്‌ക്രീമിന്റെ റസിപ്പിയും പൂജ പങ്കുവയ്ക്കുന്നുണ്ട്.

വീഗന്‍, ഷുഗര്‍ ഫ്രീ ഐസ്‌ക്രീം റസിപ്പി

ഒരു ബ്ലന്‍ഡറില്‍ ഫ്രോസണ്‍ കോക്കനട്ട് മില്‍ക്ക്, ഡേറ്റ്‌സ്, ക്യാഷ്യൂ ബട്ടര്‍, വനില എക്‌സ്ട്രാക്ട് എന്നിവ അടിച്ചെടുക്കുക. ഒരു ചോക്കോബാര്‍ മോള്‍ഡില്‍ ഇവ ഒഴിച്ച് രണ്ടോ മൂന്നോ മണിക്കൂര്‍ ഫ്രീസ് ചെയ്യുക. 

ഇനി പൗഡര്‍പീനട്ട് ബട്ടറെടുത്ത് അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇതും ആദ്യം തയ്യാറാക്കിയ കൂട്ടിന് മുകളില്‍ ഒഴിച്ച് വീണ്ടും രണ്ടോ മൂന്നോ മണിക്കൂര്‍ ഫ്രീസ് ചെയ്യാം. 

ഇനി ഐസ്‌ക്രീം പുറത്തെടുത്ത് ഉരുക്കിയ ഡാര്‍ക്ക് ചോക്ലേറ്റില്‍ മുക്കിയെടുത്ത് കഴിക്കാം.

Content Highlights: Celebrity nutritionist Pooja Makhija shared a quick and easy vegan, sugar-free ice cream recipe