പ്രതീകാത്മകചിത്രം | Photo: Gettyimages.in
ഇന്ത്യൻ അടുക്കളകളിലെ ഒഴിവാക്കാനാവാത്ത ചേരുവയാണ് മഞ്ഞൾ. നിറത്തിനു വേണ്ടിയും വിഷാംശം നീക്കം ചെയ്യാനുമൊക്കെ മഞ്ഞൾ ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റായ റുജുത ദിവേകർ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
പലവിധ ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമായി മഞ്ഞൾ പാൽ കുടിക്കേണ്ടതിനെക്കുറിച്ചാണ് റുജുതയുടെ പോസ്റ്റ്. കാലുകളിലെ വേദന,ഡയബറ്റിസ്, ഉറക്കക്കുറവ്, ക്ഷീണം, തൈറോയ്ഡ് തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് മികച്ച ഫലമാണ് മഞ്ഞൾ പാൽ നൽകുക എന്ന് റുജുത പറയുന്നു. കിടക്കും മുമ്പ് ഒരു കപ്പ് ഇളംചൂടുള്ള മഞ്ഞൾ പാൽ കുടിക്കുക വഴി സുഖകരമായ ഉറക്കം ലഭിക്കുമെന്നും റുജുത പറയുന്നു.
ഇതു തയ്യാറാക്കേണ്ട വിധത്തെക്കുറിച്ചും റുജുത പറയുന്നുണ്ട്. അതിനായി രണ്ട് നുള്ള് മഞ്ഞൾ, രണ്ടു നാര് കുങ്കുമപ്പൂവ്, രണ്ട് അണ്ടിപ്പരിപ്പും ഒരു ബദാമും ചതച്ചത്, ഒന്നര കപ്പ് പാൽ, ആവശ്യത്തിന് പഞ്ചസാര എന്നിവയാണ് ആവശ്യം.
പാൽ നന്നായി തിളപ്പിച്ച് അവയിലേക്ക് ഈ ചേരുവകളെല്ലാം ചേർത്ത് ഒരു കപ്പ് പാലാവും വരെ കുറുക്കുക. ശേഷം ചൂടോടെയോ തണുത്തു കഴിഞ്ഞോ കുടിക്കാം. സുഖകരമായ ഉറക്കം ലഭിക്കും.
Content Highlights: Celeb Nutritionist Rujuta Diwekar Recommends This Turmeric Drink
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..