തെരുവ് നായകള്‍ക്ക് ഭക്ഷണം വിളമ്പി തായ് ഷെഫ്; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ


കോവിഡിന് ശേഷം തെരുവ് നായകള്‍ക്ക് സ്ഥിരമായി ഭക്ഷണം തയ്യാറാക്കി നല്‍കാറുണ്ട് നിയാല്‍.

വൈറൽ വീഡിയോയിൽ നിന്നും | Photo: //twitter.com/NiallHarbison

ഹൃദയം തൊടുന്ന, സഹാനുഭൂതിയുടെ ഒട്ടേറെ വീഡിയോകള്‍ ദിവസവും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. തായ്‌ലന്‍ഡില്‍ നിന്നുള്ള ഇത്തരമൊരു വീഡിയോ ആണ് സാമൂഹികമാധ്യമത്തിന്റെ ശ്രദ്ധ കവര്‍ന്നിരിക്കുന്നത്. സെലബ്രിറ്റി ഷെഫായ നയല്‍ ഹാര്‍ബിസണ്‍ പങ്കുവെച്ച വീഡിയോ ആണിത്. തെരുവുനായകള്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കുന്ന വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

ജൂലായ് 10-ന് ട്വീറ്റിറില്‍ പങ്കുവെച്ച വീഡിയോ ഇതുവരെ ആറ് ലക്ഷം പേരാണ് കണ്ടിരിക്കുന്നത്. ഒരുലക്ഷത്തില്‍ പരം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുമുണ്ട്.

നായകള്‍ക്കുവേണ്ടി സ്വാദിഷ്ടമായ ഭക്ഷണം തയ്യാറാക്കുന്ന ഷെഫിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. തന്റെ വാഹനത്തിലാണ് അദ്ദേഹം ഭക്ഷണം എത്തിച്ചു നല്‍കുന്നത്. ചെറിയ പാത്രത്തില്‍ ഇറച്ചി, ഗ്രേവി, കാരറ്റ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികള്‍ എന്നിവയെല്ലാമാണ് അദ്ദേഹം നല്‍കുന്നത്.

നായകളോട് ദയാപൂര്‍വം പെരുമാറുന്ന അദ്ദേഹത്തെ അഭിനന്ദിച്ച് നിരവധിപ്പേരാണ് വീഡിയോയുടെ താഴെ കമന്റ് ചെയ്യുന്നത്. നിസ്വാര്‍ത്ഥ സേവനത്തിന് ഷെഫിനെ ആശംസകള്‍കൊണ്ട് മൂടുകയാണ് സാമൂഹികമാധ്യമം. ഷെഫിന്റെ പ്രവര്‍ത്തി മനോഹരമായിരിക്കുന്നുവെന്നും പ്രചോദനാത്മകമാണെന്നും ധാരാളം പേര്‍ പറഞ്ഞു.

കോവിഡിന് ശേഷം തെരുവ് നായകള്‍ക്ക് സ്ഥിരമായി ഭക്ഷണം തയ്യാറാക്കി നല്‍കാറുണ്ട് നിയാല്‍. താന്‍ താമസിക്കുന്നതിന് ചുറ്റുവട്ടത്തുള്ള തെരുവുനായകള്‍ക്കാണ് അദ്ദേഹം അന്നം നല്‍കുന്നത്. ഏകദേശം 80 തെരുവുനായകള്‍ക്ക് അദ്ദേഹം പതിവായി ഭക്ഷണം തയ്യാറാക്കി നല്‍കാറുണ്ട്. ഭക്ഷണത്തിന് ഈ പുറമെ നായകള്‍ക്ക് ചികിത്സാ സഹായവും അദ്ദേഹം എത്തിച്ചുനല്‍കുന്നുണ്ട്.

Content Highlights: viral video, celeb chef Niall Harbison,meal for thailand stray dogs, wins hearts online, food

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented