പ്രതീകാത്മക ചിത്രം | Photo: canva.com/
വിവിധ രുചികളിലും ഘടനയിലും ലഭ്യമായ പാലുത്പന്നമാണ് ചീസ്. പ്രോട്ടീന്‍, കാത്സ്യം എന്നിവയുടെ മികച്ച സ്രോതസ്സുകൂടിയാണിത്. എന്നാല്‍, കൊഴുപ്പും ഉപ്പും ചീസില്‍ കൂടിയ അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ മിതമായ അളവില്‍ ചീസ് കഴിക്കുന്നതായിരിക്കും ഉത്തമം. ദിവസവും കൂടിയ അളവില്‍ ചീസ് കഴിക്കുന്നത് കൊളസ്ട്രോള്‍, രക്തസമ്മര്‍ദം എന്നിവ വര്‍ധിക്കുന്നതിനും അതുവഴി ഹൃദ്രോഗങ്ങള്‍ പിടിപെടാനും സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ധാരാളം കലോറി അടങ്ങിയിരിക്കുന്നതിനാല്‍ മികച്ചൊരു ഊര്ജദായിനി കൂടിയാണ് ചീസ്. ചീസ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ പരിചയപ്പെടാം.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
കുടലിലെ സൂക്ഷ്മാണുക്കളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ചീസ് സഹായിക്കുമെന്ന് വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിക്കുന്നു.
പ്രമേഹം നിയന്ത്രിക്കുന്നു
കൂടുതല്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും മിതമായ അളവില്‍ കഴിക്കുന്നത് പ്രമേഹരോഗം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ചീസില്‍ ഗ്ലൈസേമിക് ഇന്‍ഡെക്സ്(കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് നല്കുന്ന റേറ്റിങ് സംവിധാനം) വളരെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എന്നാല്‍, കൊഴുപ്പ് താരതമ്യേന കുറഞ്ഞ ഫെറ്റ, മോസറെല്ല എന്നിവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
എല്ലുകളുടെ ആരോഗ്യത്തിന്
കാത്സ്യത്തിന്റെ മികച്ച സ്രോതസ്സാണ് ചീസ്. എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം അത്യന്താപേക്ഷിതമാണ്. കൂടാതെ, ചീസില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി ഭക്ഷണത്തില്‍ നിന്ന് വിറ്റാമിന്‍ ബി വേഗത്തില്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ ഭക്ഷണത്തില്‍ മിതമായ അളവില്‍ ചീസ് കഴിക്കുന്നത് നല്ലതാണ്.
ശരീരഭാരം നിയന്ത്രിക്കുന്നതിന്
ശരിയായ അളവില്‍ ചീസ് കഴിക്കുന്നത് ശരീരഭാരം കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. പ്രകൃതിദത്ത കൊഴുപ്പിന്റെ മികച്ച സ്രോതസ്സായ ചീസ് ശരീരഭാരം നിയന്ത്രിക്കുന്നതിന് ഉത്തമാണ്. ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ചീസ് സഹായിക്കുന്നതായി ചീസ് സഹായിക്കുന്നതായി വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
ഹൃദയാരോഗ്യത്തിന്
മിതമായ അളവില്‍ ചീസ് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ചീസില്‍ സോഡിയവും കൊഴുപ്പും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നവയാണ്.
Content Highlights: eat cheese daily, health benefits of cheese, food, healthy food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..