പ്രതീകാത്മക ചിത്രം | Photo: Getty Images
പതിയെ, ചവച്ചരച്ച് ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടിയിൽ നിന്നും ശരീരഭാരം അമിതമായി വർധിക്കുന്നതിൽനിന്നും സംരക്ഷണം നൽകുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ജാപ്പനീസ് ഗവേഷകരായ ഡോ. യുക ഹമാദ, പ്രൊഫസർ നിയൂകി ഹയാഷി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോർട്ട് 'സയന്റിഫിക് റിപ്പോർട്‌സ്' എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചവച്ചരച്ച് കഴിക്കുന്നത് ഭക്ഷണത്തിന്റെ ചയാപചയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഊർജം ഉപഭോഗം വർധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കുടലിലൂടെയുള്ള ഭക്ഷണത്തിന്റെ നീക്കത്തെയും ഇത് സ്വാധീനിക്കുമെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം കഴിച്ചശേഷം ശരീരത്തിൽ കൂടുതലായി ചൂട് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് ഡി.ഐ.ടി.(ഡയറ്റ് ഇൻഡ്യൂസ്ഡ് തെർമോജെനേസിസ്) എന്നാണ് അറിയപ്പെടുന്നത്. എന്നാൽ, എത്രനേരം ഭക്ഷണം ചവച്ച് അരയ്ക്കുന്നതാണ് ശരീരത്തിൽ ഡി.ഐ.ടി. ഉണ്ടാക്കുകയെന്നകാര്യത്തിൽ വ്യക്തതയില്ല.
അതേസമയം, എട്ടുമണിക്കൂർ ഉപവസിക്കുന്നതിലൂടെ ശരീരം പുറത്ത് വിടുന്ന ഊർജത്തേക്കാൾ അധികമായിരിക്കും ഡി.ഐ.ടി.യിലൂടെ പുറത്തുവിടുന്നതെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ. ഇതാണ് ശരീരഭാരം നിയന്ത്രിക്കുന്നതിലെ പ്രധാന ഘടകവും.
ഭക്ഷണം നന്നായി ചവച്ച് അരച്ച് കഴിക്കുന്നത് ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്ന അവയവങ്ങളിലെ രക്തമൊഴുക്ക് വർധിപ്പിക്കുമെന്ന് ഡോ. യൂക്കയും പ്രൊഫ. നയൂകിയും നേരത്തെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഒരു തവണ വായിലേക്ക് വയ്ക്കുന്ന ഭക്ഷണത്തിന്റെ അളവും ഡി.ഐ.ടി.യും തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും പ്രൊഫസർ നയൂകി പറഞ്ഞു.
Content highlights: can chewing food well prevent weight gain new study says
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..