പ്രതീകാത്മക ചിത്രം | Getty Images
നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമുള്ള പോഷകങ്ങളിലൊന്നായാണ് കാല്‍സ്യത്തെ കണക്കാക്കുന്നത്. എല്ലിന്റെയും പല്ലിന്റെയും ബലത്തിന് കാല്‍സ്യം ഏറെ ആവശ്യമുള്ള പോഷകമാണ്. ഇത് കൂടാതെ രക്ത ചംക്രമണം, പേശികളുടെ നിര്‍മാണം, തലച്ചോറില്‍നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സന്ദേശങ്ങള്‍ എത്തിക്കുക തുടങ്ങിയവയ്ക്കും കാല്‍സ്യം സഹായിക്കുന്നു.
നമ്മുടെ ശരീരം സ്വന്തമായി കാല്‍സ്യം ഉത്പാദിപ്പിക്കുന്നില്ല. നാം കഴിക്കുന്ന ഭക്ഷണമാണ് കാല്‍സ്യത്തിന്റെ പ്രധാന ഉറവിടം.
ആവശ്യത്തിന് കാല്‍സ്യമടങ്ങിയ ഭക്ഷണം കഴിച്ചാലും അത് ശരീരത്തിന് പൂര്‍ണമായും ലഭ്യമാകണമെങ്കില്‍ വിറ്റാമിന്‍ ഡി ആവശ്യമാണ്. കൂടാതെ, സ്ത്രീകളുടെ ശരീരഘടനയ്ക്കും ആര്‍ത്തവസംബന്ധമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും അവര്‍ക്ക് പുരുഷന്മാരേക്കാള് കൂടുതല്‍ കാല്‍സ്യം ആവശ്യമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
കാല്‍സ്യം കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ പരിചയപ്പെടാം.
പാല്
കാല്‍സ്യത്തിന്റെ കലവറയാണ് പാല്. പാലുത്പ്പന്നങ്ങളായ തൈര്, മോര്, പനീര്‍ എന്നിവയിലെല്ലാം കാല്‍സ്യം അടങ്ങിയിരിക്കുന്നു.
സോയാ പാല്
ചിലരില്‍ മൃഗങ്ങളില്‍നിന്നുള്ള പാല് അലര്‍ജി പോലുള്ള പ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും ഉണ്ടാക്കും. ഇത്തരക്കാര്‍ക്ക് പകരം കഴിക്കാവുന്ന ഒന്നാണ് സോയ പാല്. ഇതില്‍ കാല്‍സ്യം മാത്രമല്ല, കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഡിയും പ്രോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്നു.
ബദാം
ഒരു കപ്പ് ബദാമില്‍ 385 ഗ്രാം കാല്‍സ്യം അടങ്ങിയിരിക്കുന്നു. ഒരു ദിവസം ശരീരത്തിന് ആവശ്യമുള്ള കാല്‍സ്യത്തിന്റെ മൂന്നില്‍ ഒരുഭാഗത്തോളം വരുമിത്. രാത്രിയില്‍ ചെറുചൂടുവെള്ളത്തില്‍ ബദാം പരിപ്പ് ഇട്ട് കുതിര്‍ത്തശേഷം രാവിലെ കഴിക്കുന്നത് നല്ലതാണ്.
ടോഫു
കൊഴുപ്പ് വളരെ കുറഞ്ഞ, പ്രോട്ടീന്‍ സമ്പന്നമായ ടോഫു കാല്‍സ്യത്തിന്റെ മികച്ച സ്രോതസ്സാണ്. അതേസമയം, ഓരോ കമ്പനിയുടെയും ഉത്പന്നങ്ങളില്‍ കാല്‍സ്യത്തിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കും.
കാബൂളിക്കടല/വെള്ളക്കടല
നിറയെ പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് കാബൂളിക്കടല. പ്രോട്ടീന്‍, ഫൈബര്‍, ആന്റിഓക്സിഡന്റ് എന്നിവയെല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു. വീഗന്‍ ഡയറ്റ് പിന്തുടരുന്നുവര്ക്ക് കാല്‍സ്യത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്ന ഭക്ഷ്യ ഉത്പന്നമാണിത്.
Content Highlights: calcium, calcium rich food items, food, healthy diet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..